നവവധുവിന് ഭര്‍ത്താവ് മര്‍ദ്ദിച്ച സംഭവം; ശക്തമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി

നവവധുവിന് ഭര്‍ത്താവ് മര്‍ദ്ദിച്ച സംഭവം; ശക്തമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നിയമനടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ അന്വേഷിക്കും. യുവതിക്ക് നിയമസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സ്ത്രീധനത്തിന്റെ പേരും പറഞ്ഞാണ് ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചതെന്ന് മര്‍ദനത്തിനിരയായ നവവധു പറഞ്ഞു. കൊലവിളിച്ചുള്ള ക്രൂരമര്‍ദനം പൊലീസ് ലാഘവത്തോടെ കൈകാര്യം ചെയ്‌തെന്നും വധശ്രമം നടന്നുവന്ന തന്റെ മൊഴി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കി. ഇതിനിടെ കേസ് അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും സ്റ്റേഷനിലെത്താന്‍ പന്തീരങ്കാവ് പൊലീസ് ആവശ്യപ്പെട്ടെന്നും യുവതിയുടെ കുടുംബം പറഞ്ഞു.

 

 

നവവധുവിന് ഭര്‍ത്താവ് മര്‍ദ്ദിച്ച സംഭവം; ശക്തമായ
നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി

Share

Leave a Reply

Your email address will not be published. Required fields are marked *