ഡ്രൈവിങ് ടെസ്റ്റ്; പ്രശ്‌നത്തിന് മഞ്ഞുരുകുന്നു ചര്‍ച്ചക്ക് സന്നദ്ധ അറിയിച്ച് ഗതാഗത മന്ത്രി

ഡ്രൈവിങ് ടെസ്റ്റ്; പ്രശ്‌നത്തിന് മഞ്ഞുരുകുന്നു ചര്‍ച്ചക്ക് സന്നദ്ധ അറിയിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ദിവസങ്ങളോളം നീണ്ടുനിന്ന സമരത്തിന് പരിഹാരമാകുന്നു. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഡ്രൈവിങ് സ്‌കൂള്‍ പ്രതിനിധികളുമായിചര്‍ച്ച നടത്താന്‍ ഗതാഗത മന്ത്രി തയ്യാറാണെന്ന് അറിയിച്ചതോടെ സമരം അവസാനിപ്പിക്കാന്‍ തീരുമാനമായി.

നാളെ(ബുധനാഴ്ച) വൈകുന്നേരം മൂന്നിനാണ് ചര്‍ച്ച. ഡ്രൈവിങ് സ്‌കൂളുകാരുടെ എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തും. ഡ്രൈവിങ് ടെസ്റ്റില്‍ നടത്തിയ പരിഷ്‌കരണങ്ങളാണ് സമരത്തിന് വഴിയൊരുക്കിയത്. 12 ദിവസത്തോളം നീണ്ടുനിന്ന സമരത്തെ തുടര്‍ന്ന് ടെസ്റ്റുകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു.മിക്ക ടെസ്റ്റിങ് ഗ്രൗണ്ടുകളിലും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. ടെസ്റ്റ് നടത്താനെത്തിയവര്‍ക്ക് തിരികെ പോകേണ്ടി അവസ്ഥയും വന്നു. സിപിഎം അനുകൂല യൂണിയനായ സിഐടിയുവും സമരക്കാര്‍ക്ക് പിന്തുണ നല്‍കിയിരുന്നു.

ഡ്രൈവിങ് ടെസ്റ്റുകള്‍ മുടങ്ങുകയും സംയുക്ത സമരസമിതി പ്രതിഷേധം കടുപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമരക്കാരെ കാണാന്‍ മന്ത്രി തയ്യാറാകുന്നത്.

 

 

 

ഡ്രൈവിങ് ടെസ്റ്റ്; പ്രശ്‌നത്തിന് മഞ്ഞുരുകുന്നു
ചര്‍ച്ചക്ക് സന്നദ്ധ അറിയിച്ച് ഗതാഗത മന്ത്രി

Share

Leave a Reply

Your email address will not be published. Required fields are marked *