ട്രാന്‍സ്ഫോര്‍മറില്‍ ആംബുലന്‍സ് ഇടിച്ച് കത്തി രോഗി മരിച്ച സംഭവം; ഡ്രൈവര്‍ക്കെതിരേ കേസ്

ട്രാന്‍സ്ഫോര്‍മറില്‍ ആംബുലന്‍സ് ഇടിച്ച് കത്തി രോഗി മരിച്ച സംഭവം; ഡ്രൈവര്‍ക്കെതിരേ കേസ്

കോഴിക്കോട്: ഇന്ന് പുലര്‍ച്ചെ നഗരത്തില്‍ ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരേ കേസ്. ആംബുലന്‍സ് ഡ്രൈവര്‍ അര്‍ജുനെതിരെയാണ് കേസ്. അമിതവേഗതയില്‍ വാഹനം ഓടിച്ചതിനാണ് കേസ്.മലബാര്‍ മെഡിക്കല്‍ കോളേജില്‍നിന്നും അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുവരുന്നതിനിടെയാണ് ദാരുണസംഭവം നടന്നത്.കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം.

ചൊവ്വാഴ്ച പുലര്‍ച്ചെ 3.30-നായിരുന്നു അപകടം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു.

ഡോക്ടര്‍, ഡ്രൈവര്‍, രോഗി, രോഗിയുടെ ഭര്‍ത്താവ്, കൂട്ടിരുപ്പുകാരി, നഴ്സിങ് അസിസ്റ്റന്‍ഡുമാര്‍ തുടങ്ങി രോഗിയുള്‍പ്പെട ഏഴുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചനയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

ട്രാന്‍സ്ഫോര്‍മറിലിടിച്ച ആംബുലന്‍സ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുയും ചെയ്തു.

 

 

 

ട്രാന്‍സ്ഫോര്‍മറില്‍ ആംബുലന്‍സ് ഇടിച്ച് കത്തി രോഗി മരിച്ച സംഭവം; ഡ്രൈവര്‍ക്കെതിരേ കേസ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *