കണ്ണൂര്‍ വള്ള്യായിയിലെ വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്തി(24)ന് ജീവപര്യന്തം ശിക്ഷ വിധിച്ചു.. തലശേരി അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. വീട്ടില്‍ അതിക്രമിച്ചുകയറിയതിന് 10 വര്‍ഷം തടവ് ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും നല്‍കണം. സ്വയം നിര്‍മിച്ച കത്തി ഉപയോഗിച്ചാണ് പ്രതി കൃത്യം ചെയ്തതെന്ന് വിധിയില്‍ പറയുന്നു. 2022 ഒക്ടോബര്‍ 22നാണ് വിഷ്ണു പ്രിയയെ പ്രതി ശ്യാംജിത്ത് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
കേസില്‍ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.കൊലപാതകം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പു തന്നെ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചിരുന്നു. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലാക്കിയത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്.
വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ജീവപര്യന്തം