താല്‍ക്കാലിക അധ്യാപക നിയമനങ്ങള്‍ പൂര്‍ണ്ണമായും എംപ്ലോയ്‌മെന്റ് വഴി നടത്തണം

താല്‍ക്കാലിക അധ്യാപക നിയമനങ്ങള്‍ പൂര്‍ണ്ണമായും എംപ്ലോയ്‌മെന്റ് വഴി നടത്തണം

കോഴിക്കോട്:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലേക്ക് നടക്കുന്ന താല്‍ക്കാലിക അധ്യാപക നിയമനങ്ങള്‍ പൂര്‍ണ്ണമായും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തണമെന്നും സര്‍ക്കാരും വകുപ്പ് മന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും അലയന്‍സ് ഓഫ് നാഷണല്‍ എസ് സി /എസ് ടി ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി എംപ്ലോയ്‌മെന്റ് പേര് രജിസ്റ്റര്‍ ചെയ്തു പുതുക്കിവരുന്ന ലക്ഷക്കണക്കിന് തൊഴില്‍രഹിതരായ പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹത്തോട് സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത വഞ്ചനയും വിവേചനവും ആണിത്. കഴിഞ്ഞവര്‍ഷം ഇത്തരം നിയമനം നടത്തിയപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത് അടുത്തവര്‍ഷം മുതല്‍ അങ്ങനെ ഒന്നും ഉണ്ടാവില്ല എന്നും നേരത്തെ കാലത്തെ ഇത്തരം നിയമനങ്ങള്‍ക്കുള്ള സംവിധാനം ചെയ്യും എന്നാണ്. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തെ അതേ അവസ്ഥയാണ്. സ്‌കൂള്‍ പിടിഎ അധ്യാപകര്‍ തുടങ്ങിയവര്‍ നടത്തുന്ന ഈ നിയമനത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ കടന്നു കൂടുന്നുണ്ട് ഭരണഘടനപരമായ സംവരണം ഒട്ടും തന്നെ പാലിക്കുന്നുമില്ല എംപ്ലോയ്‌മെന്റ് വഴിയാണ് ഈ നിയമനം നടത്തിയിരുന്നെങ്കില്‍ ആയിരക്കണക്കിന് പട്ടികജാതിക്കാര്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്നു. ഇതിനെതിരെ ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജന സംഘടനകളും രംഗത്ത് വരുന്നില്ല. പൊതു വിദ്യാഭ്യാസ വകുപ്പും തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള എംപ്ലോയ്‌മെന്റ് വകുപ്പും കൈകാര്യം ചെയ്യുന്നത് മന്ത്രി ശിവന്‍കുട്ടിയാണ് ഭരണഘടനാപരമായി പട്ടിക വിഭാഗ യുവതി യുവാക്കള്‍ക്ക് തൊഴില്‍ കിട്ടാത്ത നടപടിയില്‍ പ്രതിഷേധിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെയും എംപ്ലോയ്‌മെന്റ് വകുപ്പിന്റെയും കടുത്ത അനാസ്ഥയ്‌ക്കെതിരെ നിയമപരമായ പോരാട്ടത്തിന് പ്രക്ഷോഭ സമര പരിപാടികള്‍ക്കും കേരളത്തിലെ പട്ടികജാതി പ്രസ്ഥാനങ്ങള്‍ തയ്യാറാവുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
വാര്‍ത്താസമ്മേളനത്തില്‍ രാമദാസ് വേങ്ങേരി,കെ.പി.കോരന്‍ ചേളന്നൂര്‍,ടി.വി.ബാലന്‍ പുല്ലാളൂര്‍,വീ.ട്ടി.ഭരത് രാജന്‍ പങ്കെടുത്തു.

 

 

 

താല്‍ക്കാലിക അധ്യാപക നിയമനങ്ങള്‍
പൂര്‍ണ്ണമായും എംപ്ലോയ്‌മെന്റ് വഴി നടത്തണം

Temporary ,Teacher ,Appointments To be

Share

Leave a Reply

Your email address will not be published. Required fields are marked *