തെക്കന്‍ കേരളത്തില്‍ മഴ കനക്കും; , ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തെക്കന്‍ കേരളത്തില്‍ മഴ കനക്കും; , ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് തെക്കന്‍ ഭാഗങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്്. രണ്ട് ജില്ലകളില്‍ ഇന്ന് യല്ലോ അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ കേരളത്തില്‍ രണ്ട് ദിവസത്തിനകം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

തെക്കന്‍ കേരളത്തില്‍ മഴ കനക്കും; , ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

Share

Leave a Reply

Your email address will not be published. Required fields are marked *