മമ്പാട്: ‘അഭിമാന സാക്ഷ്യത്തിന്റെ 21 വര്‍ഷങ്ങള്‍’ എന്ന തലക്കെട്ടില്‍ ആചരിക്കുന്ന സോളിഡാരിറ്റിയുടെ 21ാം സ്ഥാപകദിനം വിപുലമായ പരിപാടികളോടെ മമ്പാട് സംഘടിപ്പിച്ചു. സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രസിഡന്റും ജമാഅത്തെ ഇസ് ലാമി കേരള അമീറുമായ മുജീബ്റഹ്‌മാന്‍ മമ്പാട് പതാക ഉയര്‍ത്തി. സ്ഥാപക ദിനാചരണ പ്രോഗ്രാമിന് ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കാരക്കുന്ന് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് ഷമീം അഹ്സന്‍ സ്വാഗതം പറഞ്ഞു. പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചൊല്ലുകയും മധുര വിതരണം നടത്തുകയും ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പരിപാടികള്‍ സ്ഥാപക ദിനത്തിന്റെ ഭാഗമായിനടക്കുന്നുണ്ട്.