ചുവന്ന ലിപ്സ്റ്റിക്കിന് ഉത്തരകൊറിയയില്‍ നിരോധനം

ചുവന്ന ലിപ്സ്റ്റിക്കിന് ഉത്തരകൊറിയയില്‍ നിരോധനം

നിരവധി ജനപ്രിയ ആഗോള ഫാഷന്‍, സൗന്ദര്യവര്‍ധക ബ്രാന്‍ഡുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതിന് പുറമെ ഇപ്പോള്‍ ചുവന്ന ലിപ്സ്റ്റിക്കിനും നിരോധനം ഏര്‍പ്പെടുത്തി ഉത്തര കൊറിയന്‍ ഭരണകൂടം.ഇതിന് വളരെ വ്യക്തമമായ കാരണവും ്‌വര്‍ക്കുണ്ട്.കമ്യൂണിസത്തിന്റെ നിറമാണ് ചുവപ്പെങ്കിലും അത് പ്രതിനിധീകരിക്കുന്നത്കമ്മ്യൂണിസ്റ്റ് ആശയങ്ങളെയല്ലെന്നും അത് മുതലാളിത്തത്തിന്റെ പ്രതീകമാണെന്നും ചൂണ്ടിക്കാട്ടിയാണ് കിം ജോങ് ഉന്‍ സര്‍ക്കാരിന്റെ ലിപ്സ്റ്റിക്ക് നിരോധനം.
മുമ്പ് പാശ്ചാത്യ സ്വാധീനത്തിന്റെ അടയാളമായി കണ്ട് ഹെവി മേക്കപ്പ് ഉപയോഗിക്കുന്നതിന് ഉത്തര കൊറിയ നിന്ദിച്ചിരുന്നു.
ഒപ്പം ചുവന്ന ലിപ്സ്റ്റിക്ക് ധരിക്കുന്ന സ്ത്രീകള്‍ വളരെ ആകര്‍ഷകമായി കാണപ്പെടുന്നുവെന്നും ഇത് രാജ്യത്തിന്റെ ധാര്‍മിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും സര്‍ക്കാര്‍ കരുതുന്നുണ്ട്. യാഥാസ്ഥിതിക പ്രത്യയശാസ്ത്രത്തില്‍ വേരൂന്നിയ സര്‍ക്കാര്‍ ഇതിനാല്‍ ചുവന്ന ലിപ്സ്റ്റിക് നിരോധിക്കുകയും സ്ത്രീകള്‍ ലളിതമായ മേക്കപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്നും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിയമം പാലിക്കാത്തവരെ കണ്ടെത്താന്‍ ഫാഷന്‍ പോലീസ് എന്ന പേരില്‍ സര്‍ക്കാര്‍ ആളുകളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കഠിനമായ ശിക്ഷകളും പിഴകളും ഉണ്ടാകും.

മുതലാളിത്തത്തിന്റെ അടയാളമെന്ന് ചൂണ്ടിക്കാട്ടി വ്യക്തി സ്വാതന്ത്ര്യയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഉത്തരകൊറിയ സമീപ വര്‍ഷങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. സ്‌കിന്നി ജീന്‍സ് ഉപയോഗം മുതല്‍ ബോഡി പിയേര്‍സിങ് വരെ ഇതില്‍ ഉള്‍പ്പെടുന്നു. മുടി വെട്ടുന്നതിന് പോലും രാജ്യത്ത് നിയന്ത്രണങ്ങള്‍ ഉണ്ട്. അനുവദനീയമായ ഹെയര്‍സ്‌റ്റൈലുകള്‍ അടങ്ങിയ മാര്‍ഗനിര്‍ദേശം തന്നെ ഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരുഷന്മാര്‍ക്ക് 10 ഉം സ്ത്രീകള്‍ക്ക് 18 ഉം ഹെയര്‍ സ്‌റ്റൈലുകളാണ് ഇതനുസരിച്ച് സ്വീകരിക്കാന്‍ ആവുക.

 

 

ചുവന്ന ലിപ്സ്റ്റിക്കിന് ഉത്തരകൊറിയയില്‍ നിരോധനം

Share

Leave a Reply

Your email address will not be published. Required fields are marked *