ഹരിഹരന്റെ പ്രസ്താവന അനുചിതം:  റഹ്‌മത്ത് നെല്ലൂളി

ഹരിഹരന്റെ പ്രസ്താവന അനുചിതം: റഹ്‌മത്ത് നെല്ലൂളി

കോഴിക്കോട് : വടകര ലോക്‌സഭ മണ്ഡലം എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ അശ്ലീല ചുവയുള്ള പ്രസ്താവന നടത്തിയ ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ ശൈലി അനുചിതമെന്നു എസ് ഡി പി ഐ ജില്ല സെക്രട്ടറി റഹ്‌മത്ത് നെല്ലൂളി പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ അന്ധമായ രാഷ്ട്രീയ വിരോധം കാണിക്കുന്ന ഇത്തരം രീതികള്‍ സാംസ്‌കാരിക കേരളം അനുവദിക്കരുതന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

രാഷ്ട്രീയ വേദിയില്‍ സംസാരിക്കുമ്പോള്‍ ആരോപണങ്ങളോ, പ്രതിരോധമോ തീര്‍ക്കുമ്പോള്‍ എന്തിനാണ് കലാകാരന്മാരെ പരാമര്‍ശിക്കുന്നത് എന്നതും പരിശോധിക്കപ്പെടണം. കലാ മേഖലയില്‍ ഉള്ളവര്‍ക്ക് ഇത്തരം വീഡിയോകള്‍ ആകാം എന്നുള്ളത് സ്ത്രീത്വത്തിന് നേരെയുള്ള കൊഞ്ഞനം കാട്ടല്‍ ആയി മാത്രമേ കണക്കാക്കാന്‍ പറ്റുള്ളൂ. ഖേദം പ്രകടിപ്പിച്ചത് കൊണ്ട് മാത്രം മാപ്പിന് അര്‍ഹത ഇല്ലാത്ത പരാമര്‍ശങ്ങള്‍ കെ എസ് ഹരിഹരനെ പോലുള്ള സാംസ്‌കാരിക പൈതൃകം അവകാശപ്പെടുന്ന ഒരാളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു എന്നും റഹ്‌മത്ത് നെല്ലൂളി കൂട്ടി ചേര്‍ത്തു.

 

 

ഹരിഹരന്റെ പ്രസ്താവന അനുചിതം:
റഹ്‌മത്ത് നെല്ലൂളി

Share

Leave a Reply

Your email address will not be published. Required fields are marked *