സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

മലപ്പുറം : മെയ് 13 ന് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റിന്റെ 21ാം സ്ഥാപകദിനം ‘ അഭിമാന സാക്ഷ്യത്തിന്റെ 21 വര്‍ഷങ്ങള്‍’ എന്ന തലക്കെട്ടോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി ആചരിച്ചു.സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഡോ. കൂട്ടില്‍ മുഹമ്മദാലി, ഹമീദ് വാണിയമ്പലം, പി മുജീബ് റഹ്‌മാന്‍, പി. എം സാലിഹ് എന്നിവര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി പതാക ഉയര്‍ത്തി സ്ഥാപക ദിനാചരണത്തില്‍ പങ്കാളിയായി. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുല്‍ ബാസിത് പി. പി ജില്ലാ ആസ്ഥാനത്ത് പതാക ഉയര്‍ത്തി.ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ എന്‍, ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ.പി ജില്ലാ സെക്രട്ടറിമാരായ സാബിക് വെട്ടം,യാസിര്‍ കൊണ്ടോട്ടി,അമീന്‍ വേങ്ങര,ജില്ലാ സമിതി അംഗം കെ കെ അഷ്റഫ് എന്നിവര്‍ ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ പതാക ഉയര്‍ത്തി. ജില്ലയിലെ വിവിധ യൂണിറ്റ് പ്രദേശങ്ങളിലും ടൗണുകളിലും ജില്ലാ സമിതി അംഗങ്ങള്‍, ഏരിയ പ്രസിഡണ്ടുമാര്‍, യൂണിറ്റ് പ്രസിഡണ്ടുമാര്‍ എന്നിവരും പതാക ഉയര്‍ത്തി.സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ മധുര വിതരണങ്ങളുംനടത്തി.

 

 

 

 

സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *