പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കോഴിക്കോട്: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒ.പി ഡ്യൂട്ടി നിര്‍ത്തിവെപ്പിച്ചു കുഴിനഖം ചികിത്സിക്കാന്‍ ഡോക്ടറെ വീട്ടില്‍ വിളിച്ചു വരുത്തിയ തിരുവനന്തപുരം ജില്ലാ കലക്ടറുടെ നടപടിക്കെതിരെ പ്രതികരിച്ച ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗ ലിനു നേരെയുള്ള ശിക്ഷാ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റിനു മുമ്പില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി. ജോയിന്റ് കൗണ്‍സില്‍ സ്ഥാനം സെക്രട്ടറിയേറ്റ് അംഗം ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ അജിന അധ്യക്ഷത വഹിച്ചു. ടി. എം സജീന്ദ്രന്‍,. പി റാം മനോഹര്‍, ടി രത്‌നദാസ്, പി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. ജയപ്രകാശന്‍ സ്വാഗതവും കെ പ്രമീള നന്ദിയും പറഞ്ഞു.

 

 

 

പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *