ഭക്ഷണ കലാപമല്ല ഭക്ഷണ സൗഹൃദ സംസ്‌കാരമാണ് ഇന്ത്യയുടെ മാതൃക, മേയര്‍ ബീനഫിലിപ്പ്

ഭക്ഷണ കലാപമല്ല ഭക്ഷണ സൗഹൃദ സംസ്‌കാരമാണ് ഇന്ത്യയുടെ മാതൃക, മേയര്‍ ബീനഫിലിപ്പ്

ദ ഗ്രേറ്റ് ഇന്ത്യന്‍ ഫുഡ് ആര്‍ട്ടിന് കൊടിയിറക്കം

ആവേശകരമായ പത്തു ദിനങ്ങള്‍. കാശ്മീര്‍ മുതല്‍ കോഴിക്കോട് വരെ 25ലധികം ഇന്ത്യന്‍ നഗരങ്ങളിലെ 200ലധികം രുചി വൈവിധ്യങ്ങള്‍. കോഴിക്കോട് ട്രേഡ് സെന്ററില്‍ മെയ് 3 മുതല്‍ 12 വരെ നടന്ന ദ ഗ്രേറ്റ് ഇന്ത്യന്‍ ഫുഡ് ആര്‍ട്ട് കോഴിക്കോട്ടെ ഭക്ഷണ പ്രേമികള്‍ക്ക് നവ്യാനുഭവമായി. ഹൈദരാബാദിന്റെ ഹലീം, കൊല്‍ക്കത്തയുടെ ഖട്ടി റൊട്ടി, ലക്ഷദ്വീപിന്റെ കീലാഞ്ചീം കട്ടിപ്പാലും എന്നിങ്ങനെ ഓരോ ദേശത്തിന്റെയും തനത് രുചികള്‍ തീന്‍മേശയില്‍ നിരന്നു. ആദ്യ ദിനം മുതല്‍ അവസാന ദിനം വരെ തിരക്കൊഴിയാതെ നിറഞ്ഞു കവിഞ്ഞ ഹൈദരാബാദിന്റേയും, അമൃത്സറിന്റേയും ഫുഡ് കൗണ്ടറുകള്‍. ഓപ്പണ്‍ മൈക്ക്, ഫോട്ടോ എക്‌സിബിഷന്‍, ബുക്ക് ഫെയര്‍, പ്രമുഖ ബാന്റുകളുടെ മ്യൂസിക് ഷോ എന്നിങ്ങനെ ആകര്‍ഷകമായ ഒട്ടനവധി പരിപാടികള്‍ കൊണ്ടും സമ്പന്നമായ വേദി. പാട്ടും, പറച്ചിലും, ഭക്ഷണത്തെക്കുറിച്ചുള്ള സര്‍ഗാത്മക സംവാദങ്ങളുമായി രസിപ്പിച്ചും, ചിന്തിപ്പിച്ചും വേറിട്ട അനുഭവമായി മാറി ഗ്രേറ്റ് ഇന്ത്യന്‍ ഫുഡ് ആര്‍ട്ട്. എഴുത്തുകാരും, യാത്രികരുമായ ഹന്ന മെഹ്ത്തര്‍, റിഹാന്‍ റാഷിദ്, സച്ചിന്‍ എസ്സ്, ചലച്ചിത്ര താരങ്ങളായ കൈലാഷ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സാജു നവോദയ, രാഷ്ട്രീയ രംഗത്തെ പ്രമുഖരായ എംകെ മുനീര്‍ (എംഎല്‍എ),സച്ചിന്‍ ദേവ്( എംഎല്‍എ), കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് എന്നിങ്ങനെ രാഷ്ട്രീയ- സാംസ്‌ക്കാരിക- സിനിമാ മേഖലകളിലെ നിരവധി പ്രമുഖര്‍ പരിപാടിയുടെ ഭാഗമായി. ഭക്ഷണം പങ്കുവെക്കുന്നതിലൂടെ സ്‌നേഹവും, സാഹോദര്യവും കൂടിയാണ് പങ്കുവെക്കപ്പെടുന്നത് എന്ന മഹത്തായ സന്ദേശത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ ഫുഡ് ആര്‍ട്ട്. കൈമെയ് മറന്ന്, വിയര്‍പ്പൊഴുക്കി കഠിനാധ്വാനം ചെയ്ത സംഘാടകരും, വൊളണ്ടിയേഴ്‌സും. ദ ഗ്രേറ്റ് ഇന്ത്യന്‍ ഫുഡ് ആര്‍ട്ടിന് തിരശ്ശീല വീഴുമ്പോള്‍ കോഴിക്കോടിന് അഭിമാനിക്കാം. എല്ലാക്കാലത്തും മതപരവും, സാംസ്‌കാരികവുമായ വൈവിധ്യങ്ങളെയെല്ലാം നെഞ്ചേറ്റിയവരാണ് കോഴിക്കോട്ടുകാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം വൈവിധ്യങ്ങളെ എന്നും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന നമ്മള്‍ മലയാളികള്‍ക്കും. ജനുവരിയില്‍ ഫുഡ് മേളയുടെ അടുത്ത പതിപ്പ് ദുബായില്‍ അരങ്ങേറുമെന്നും കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് സമാപന സമ്മേളനം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു.

ഈറ്റോപ്പിയ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭക്ഷണ ഇനങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ടുള്ള മേളയാണിത്. ഭക്ഷണം പങ്കുവെക്കുന്നതിലൂടെ സ്‌നേഹം കൂടിയാണ് പങ്കുവെയ്ക്കുന്നതെന്നും, കോഴിക്കോടിനെ ഭക്ഷണത്തിന്റെ ഔദ്യോഗിക തലസ്ഥാനമായി മാറ്റിയെടുക്കും വരെ ഈ ദൗത്യം തുടരുമെന്നും ഈറ്റോപ്പിയ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ചടങ്ങില്‍ ഹനീഫ പറഞ്ഞു. ഈറ്റോപ്പിയ ഡയറക്ടര്‍ ഷുക്കൂര്‍ ബത്തേരി സ്വാഗതം പറഞ്ഞു. ജിഎംഐ പ്ട്രഷറര്‍ സന്നാഫ് പള്ളിക്കണ്ടി പ്രമുഖ ട്രൈനെര്‍ പി പി വിജയന്‍, ഈറ്റോപ്പിയ ഡയറക്ടര്‍ മുഹമ്മദ് മന്‍സൂര്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.

 

 

ഭക്ഷണ കലാപമല്ല ഭക്ഷണ സൗഹൃദ സംസ്‌കാരമാണ്
ഇന്ത്യയുടെ മാതൃക, മേയര്‍ ബീനഫിലിപ്പ്

Share

Leave a Reply

Your email address will not be published. Required fields are marked *