കോഴിക്കോട്: ഖത്തറില്‍ ജയിലില്‍ കഴിയുന്ന 600 ഓളം വരുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി ഇന്ത്യന്‍ പ്രവാസി മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന കാരുണ്യ സെല്‍ഫി 14ന് ചൊവ്വ കാലത്ത് 10 മണി മുതല്‍ 12 മണി വരെ കിഡ്‌സണ്‍ കോര്‍ണറില്‍ നടക്കും. എം.കെ.രാഘവന്‍ എം.പി. പരിപാടി ഉദ്ഘാടനം ചെയ്യും. എം.കെ.മുനീര്‍ എം.എല്‍.എ, ടി.പി.ദാസന്‍, ബാബു പറശ്ശേരി, കെ.അജിത, അഡ്വ.പി.എം.നിയാസ്, ആര്‍.ജെ.സജിത്ത്, ഖത്തറില്‍ തടവില്‍ കഴിയുന്നവരുടെ ബന്ധുക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.