ആര്‍.എം.പി നേതാവ്‌കെ.എസ്.ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം ലളിതമായ ഖേദ പ്രകടനത്തില്‍ ഒതുങ്ങുകയില്ലെന്ന് പി.മോഹനന്‍ മാസ്റ്റര്‍. ഹരിഹരന്റെ മാത്രം പ്രതികരണമായി ഇതിനെ കാണാനാവില്ലെന്നും യുഡിഎഫ് വേദിയിലെ പ്രതികരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോശമായ പരാമര്‍ശം നടത്തുമ്പോള്‍ ഇടപെടാതെ ആസ്വദിക്കേണ്ട ആളാണോ പ്രതിപക്ഷ നേതാവെന്നും പി.മോഹനന്‍ പ്രതികരിച്ചു.