സൗജന്യവൈദ്യുതി, അഗ്‌നിവീര്‍ നിര്‍ത്തും, തുടങ്ങി 10 ഉറച്ച വാഗ്ദാനങ്ങളുമായി കെജ്രിവാള്‍

സൗജന്യവൈദ്യുതി, അഗ്‌നിവീര്‍ നിര്‍ത്തും, തുടങ്ങി 10 ഉറച്ച വാഗ്ദാനങ്ങളുമായി കെജ്രിവാള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെട്ട ഇന്ത്യ സഖ്യം വിജയിക്കുകയാണെങ്കില്‍ 10 ഉറച്ച വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വാര്‍ത്താസമ്മേളനം നടത്തിയാണ് കെജ്രിവാള്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്.

മെയ് 25ന് 6-ാം ഘട്ട വോട്ടെടുപ്പിലാണ് ഡല്‍ഹി ഉള്‍പ്പെട്ടിരിക്കുന്നത്. 10 ഉറപ്പുകള്‍ പ്രഖ്യാപിക്കാന്‍ വൈകിയത് ഡല്‍ഹി മുഖ്യമന്ത്രി ജയിലായത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഎപിയുടെ ഉറപ്പുകള്‍ പണപ്പെരുപ്പം കുറക്കുമെന്നും തൊഴിലില്ലായ്മക്ക് പരിഹാരമാകുമെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു.

എ.എ.പിയുടെ ആദ്യ ഗ്യാരണ്ടി 24 മണിക്കൂറും രാജ്യത്ത് വൈദ്യുതി ഉറപ്പാക്കുകയെന്നതാണ്. മൂന്ന് ലക്ഷം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്. പക്ഷെ രണ്ട് ലക്ഷം മെഗാവാട്ട് മാത്രമാണ് രാജ്യത്തിന് ആവശ്യം. ആവശ്യത്തില്‍ അധികം വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്. പഞ്ചാബിലും ഡല്‍ഹിയിലും ഇത് പരീക്ഷിച്ചതാണ്. രാജ്യത്താകമാനം അങ്ങനെ ചെയ്യാനാവുമെന്ന് ഉറപ്പുണ്ട്. 200 യൂണിറ്റ് വൈദ്യുതി പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കും . ഇതിന് 1.25 ലക്ഷം കോടിയാണ് ചെലവ് കണക്കാക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.

രണ്ടാമത്തെ ഗ്യാരണ്ടി വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുമെന്നതാണ് തന്റെ ലക്ഷ്യം. സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥ ഇന്ന് പരിതാപകരമാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സ്വകാര്യ സ്‌കൂളുകളേക്കാള്‍ മികച്ച വിദ്യാഭ്യാസം നല്‍കാനാവും.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പകുതി വീതം തുക ചെലവഴിക്കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ മേഖല മെച്ചപെടുത്തുകയെന്നതാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ മറ്റൊരു വാഗ്ദാനം.
ആശുപത്രികള്‍ക്ക് സമാനമായി സര്‍ക്കാര്‍ ആശുപത്രികള്‍ മെച്ചപ്പെടുത്തും. വലിയ തട്ടിപ്പിന് വഴിയൊരുക്കുന്ന ഇന്‍ഷുറന്‍സ് ഒഴിവാക്കും. എല്ലാ കോണുകളിലും ആശുപത്രി സംവിധാനം എത്തിക്കും,

ചൈനീസ് നിയന്ത്രണത്തില്‍ നിന്നും രാജ്യത്തിന്റെ ഭൂമി തിരിച്ചുപിടിക്കുമെന്നും അഗ്‌നിവീര്‍ പദ്ധതി നിര്‍ത്തലാക്കുമെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ വിളകള്‍ക്ക് സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശിച്ച എം.എസ്.പി നടപ്പിലാക്കുമെന്നും കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

 

 

 

സൗജന്യവൈദ്യുതി, അഗ്‌നിവീര്‍ നിര്‍ത്തും, തുടങ്ങി
10 ഉറച്ച വാഗ്ദാനങ്ങളുമായി കെജ്രിവാള്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *