ഇന്നത്തെ ചിന്താവിഷയം   അസൂയ ഞണ്ടുകളുടെ സ്വഭാവം. സ്വാര്‍ത്ഥതയും സ്വകാര്യതാല്പരതയും തമ്മിലുള്ള വ്യത്യാസം

ഇന്നത്തെ ചിന്താവിഷയം അസൂയ ഞണ്ടുകളുടെ സ്വഭാവം. സ്വാര്‍ത്ഥതയും സ്വകാര്യതാല്പരതയും തമ്മിലുള്ള വ്യത്യാസം

വിഷയം നന്നായിട്ട് പ്രതിപാദിക്കുകയും ചെയ്തു. ദുഷിച്ച പ്രവണതകളില്‍ അസൂയ മുന്‍ നിരയില്‍ നില്‍ക്കുന്നു. അത് ഞണ്ടിനെപ്പോലെ സ്വഭാവവികൃതമാണ്. സ്വാര്‍ത്ഥതയുടെ വിളനിലമാണ്. സ്വയം രക്ഷപെടുകയുമില്ല. മറ്റുള്ളവരേക്കൂടി രക്ഷപെടാന്‍ അനുവദിക്കാറുമില്ല. മനുഷ്യരില്‍ ചിലര്‍ക്ക് അസൂയ പിടിപെടാറുണ്ട്. പിടിപെട്ടാലത്തെ സ്ഥിതി അന്യര്‍ക്കു ദോഷം വരുത്തി വിനോദിക്കുകയും സ്വയം പടുകുഴിയിലേയ്ക്ക് ആണ്ടു പോകുകയും ചെയ്യുന്നു. അസൂയ അര്‍ബുദം പോലെ പടരുമ്പോള്‍ ദുഷിക്കുമ്പോള്‍ അവരുടെ പ്രവൃത്തികള്‍ കൊണ്ട് സമൂഹം പൊറുതിമുട്ടുന്നതു കാണാം. അസൂയ മഹാവ്യാധിയാണ്. അതുപോലെ സ്വാര്‍ത്ഥതയും സ്വകാര്യതാല്പരതയും മനുഷ്യനെ തെറ്റായി ചിന്തിക്കാനും പ്രവൃത്തിക്കാനും പ്രേരിപ്പിക്കുന്നു. അവരുടെ ലോകത്തില്‍ അവരൊഴികെ മറ്റാരുമില്ല. മറ്റൊരാള്‍ വളരുന്നതോ സന്തോഷിക്കുന്നതോ നല്ലവണ്ണം ജീവിക്കുന്നതോ അവര്‍ക്കിഷ്ടപ്പെടുകയില്ല. അതു കൊണ്ടു തന്നെ അവര്‍ അസൂയകളുടെ മൂര്‍ത്തീകരണമാകുകയും സമൂഹത്തില്‍ ദോഷം സൃഷ്ടിക്കുകയും ചെയ്യുന്നു. കര്‍മ്മപരമായ നല്ല പ്രവൃത്തികള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കാനാവില്ല. അതേ സമയം വഞ്ചിച്ചും ചതിച്ചും കുതികാല്‍ വെട്ടിയും അനീതികളിലൂടെ ജീവിക്കാനവര്‍ ഇഷ്ടപ്പെടുന്നു. സ്വഭാവ വാസനയിലെ ഇത്തരം വൈരുദ്ധ്യങ്ങള്‍ സ്ഥാര്‍ത്ഥതയും സ്വകാര്യതാല്പരതയും മുന്നോട്ടു നയിക്കുമ്പോള്‍ സര്‍വ്വാംഗ വിഷമായി അയാള്‍ അല്ലങ്കില്‍ അവള്‍ മാറിയിരിക്കും. ദൈവവിശ്വാസമോ സത്യസന്ധതയോ നീതിനിഷ്ടയോ അവരില്‍ കാണില്ല. സമൂഹത്തിലെ പുഴുക്കുത്തുകളായി ജീവിച്ചു മണ്ണടിയുന്നുവെന്നല്ലാതെ സമൂഹത്തിന് പ്രത്യേകമായിട്ട് ഒരു സംഭാവനയും ഇത്തരക്കാര്‍ ചെയ്യുന്നില്ല. അതിനാല്‍ അവരെ തിരിച്ചറിയുന്ന മറ്റുള്ളവര്‍ അസൂയാലുക്കളില്‍ നിന്നും സ്വാര്‍ത്ഥ സ്വകാര്യതല്പരരില്‍ നിന്നും അകലം പാലിക്കുക. അതു മാത്രമേ എന്റെ കണ്ണില്‍ പോംവഴിയായിട്ടുള്ളു. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയൂരാരോഗ്യവും നേര്‍ന്നു കൊണ്ട് നന്ദി നമസ്‌ക്കാരം.

കെ.വിജയന്‍ നായര്‍

ഫോണ്‍: 9867242601

 

 

 

ഇന്നത്തെ ചിന്താവിഷയം

അസൂയ ഞണ്ടുകളുടെ സ്വഭാവം. സ്വാര്‍ത്ഥതയും സ്വകാര്യതാല്പരതയും തമ്മിലുള്ള വ്യത്യാസം

 

Share

Leave a Reply

Your email address will not be published. Required fields are marked *