പഠന ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറയ്ക്കണം; ഐടിഡിഐഒ

പഠന ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറയ്ക്കണം; ഐടിഡിഐഒ

കോഴിക്കോട് : കേരളത്തിലെ ഐ ടി ഐ കളിലെ പ്രവര്‍ത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചു ദിവസം ആക്കണമെന്ന് ഐ ടി ഐ അധ്യാപക സംഘടന (ഐ ടി ഡി ഐ ഒ) സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി 2022 അധ്യയന വര്‍ഷം മുതല്‍ ഐ ടി ഐ കളിലെ പരിശീലന സമയം കേന്ദ്ര സര്‍ക്കാര്‍ (ഡി ജി ടി) 1600 മണിക്കൂറില്‍ നിന്നും 1200 മണിക്കൂറായി കുറവ് വരുത്തിയതിന്റെ അടിസ്ഥാനത്തില്‍, കേരളത്തിലെ ഐ ടി ഐ കളിലെ പ്രവര്‍ത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കി പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ട്രെയിനികള്‍ നല്‍കിയ നിവേദനം നിരാകരിച്ചുകൊണ്ട് ഇറക്കിയ ഉത്തരവ്, വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതും, തെറ്റിദ്ധാരണാജനകവുമായതാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി.

എം എല്‍ എ മുഹമ്മദ് മുഹ്സിന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പിന് കീഴിലല്ലാത്തതിനാല്‍ ഐ ടി ഐ അധ്യാപകര്‍ക്ക് പോളി ടെക്‌നിക്കുകളിലേത് പോലെയും, സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി അധ്യാപകരുടേത് പോലെയുമുള്ള പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും, ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണെമെന്നും എം എല്‍ എ പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം മുന്‍ എം എല്‍ എ സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പി കെ സലീല്‍ അധ്യക്ഷത വഹിച്ചു. ജോയിന്‍ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എം മുകുന്ദന്‍, നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, കെ ജയപ്രകാശന്‍, ആന്റണി ജോസഫ്, ഹാഷിം കൊളംബന്‍, ടി പി ബാലന്‍, പി ഷീബ, പി എസ് റെജിമോള്‍, കെ പി ജിജേഷ്, എം വൈശാഖ്, എന്‍ സി സജീര്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തില്‍ ഭാരവാഹികളായി ജയന്‍ പി.ആര്‍ (പ്രസിഡന്റ്) വൈശാഖ് എം , ഷീബ പി (വൈസ് പ്രസിഡന്റുമാര്‍) ആന്റണി ജോസഫ് (ജനറല്‍ സെക്രട്ടറി) ഹാഷിം കൊളമ്പന്‍ , കൃഷ്ണ പി നായര്‍ (സെക്രട്ടറിമാര്‍) റ്റി.പി ബാലന്‍ ( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 

 

 

 

പഠന ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറയ്ക്കണം; ഐടിഡിഐഒ

 

Share

Leave a Reply

Your email address will not be published. Required fields are marked *