വേനല്‍ക്കാല ഊര്‍ജ സംരക്ഷണ കാമ്പയിന്‍ സംഘടിപ്പിച്ചു

വേനല്‍ക്കാല ഊര്‍ജ സംരക്ഷണ കാമ്പയിന്‍ സംഘടിപ്പിച്ചു

കോഴിക്കോട് : സംസ്ഥാന വൈദ്യുതി ബോര്‍ഡ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ – കേരള, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി എന്നിവയുടെ നേതൃത്വത്തില്‍ അത്താണിക്കല്‍ പ്രോഗ്രസീവ് ഗ്രന്ഥാലയുമായി സഹകരിച്ച് കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരികവേദി ഊര്‍ജ കിരണ്‍ കാമ്പയിന്‍ സംഘടിപ്പിച്ചു. പ്രോഗ്രസീവ് ഗ്രന്ഥശാലയില്‍ നടന്ന വേനല്‍ക്കാല ഊര്‍ജ സംരക്ഷണ പ്രചാരണം തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 72 -ാം വാര്‍ഡ് കൗണ്‍സിലര്‍ എം കെ മഹേഷ് അധ്യക്ഷനായി. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി സുരേഷ് ബാബു, കെ എസ് ഇ ബി വെസ്റ്റ് ഹില്‍ സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രജനി പി.നായര്‍, നെസ്റ്റ് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ പി മോഹന്‍ദാസ്, ലൈബ്രറി പ്രസിഡന്റ് കെ പവിത്രന്‍, സെക്രട്ടറി ഐ ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു. ‘ആഗോളതാപന കാലത്ത് ഊര്‍ജപ്രതിസന്ധി, എങ്ങനെ പ്രതിരോധിക്കാം’ എന്ന വിഷയത്തില്‍ വടകര നോര്‍ത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഡി. ദ്വിപിന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആശാ ശശാങ്കന്‍, എ ഡി എസ് ചെയര്‍പേഴ്‌സണ്‍ ടി സജിത എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോര്‍പ്പറേഷന്‍ നോര്‍ത്ത് സി ഡി എസ് മെമ്പര്‍ പി ആര്‍ ഷിജു സ്വാഗതവും ദര്‍ശനം പരിസ്ഥിതി വേദി കണ്‍വീനര്‍ പി ബാബു ദാസ് നന്ദിയും പറഞ്ഞു.

 

വേനല്‍ക്കാല ഊര്‍ജ സംരക്ഷണ കാമ്പയിന്‍ സംഘടിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *