ഗാന്ധിയിലുണര്‍ത്തിയ സ്വാധീനങ്ങളുടെ പട്ടിക അപൂര്‍ണമാണ് . തന്റെ ജീവിതയാത്രയില്‍ കണ്ടെത്തിയ നന്മകളെല്ലാം സ്വാംശീകരിക്കാന്‍ ഗാന്ധി സദാ ജാഗരൂഗനായിരുന്നു. അതെല്ലാം ഒരു ബിന്ദുവിലേക്കാണ് സമന്വയിക്കുന്നത്. മനുഷ്യന്റെ അടിസ്ഥാന ചോദനകളും ആശയങ്ങളും തൃഷ്ണകളും വാസനകളും ഒന്നാണ്. മനുഷ്യന്റെ അടിസ്ഥാന പ്രകൃതം മാത്രമല്ല എവിടെയും ഒന്നായിരിക്കുന്നത്. ചരിത്രത്തിന്റെ നീണ്ട കാലയളവിലൂടെ കടന്നുപോകുമ്പോള്‍, നാം തിരിച്ചറിയുന്നു.പടിഞ്ഞാറില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു കിഴക്കന്‍ വീക്ഷണമില്ല. അതു കൊണ്ടു തന്നെ ഗാന്ധിയിലെ സ്വാധീനങ്ങളെ കിഴക്കെന്നും പടിഞ്ഞാറെന്നും വേര്‍തിരിക്കുന്നത് ശരിയല്ല.
തയ്യാറാക്കിയത്
കെ.പി.മനോജ് കുമാര്‍