കോണ്‍ഗ്രസ് പാര്‍ട്ടിക്കും തെറ്റുപറ്റിയിട്ടുണ്ട്, കാലത്തിനനുസൃതമായ മാറ്റം രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് കൊണ്ട് വരുമെന്നും ഇത്തരം തെറ്റുകള്‍ തിരിച്ചറിഞ്ഞുകൊണ്ടായിരിക്കും പാര്‍ട്ടി ഇനി മുന്നോട്ട് പോവുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലക്നൗവില്‍ നടന്ന രാഷ്ട്രീയ സംവിധാന്‍ സമ്മേളന് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിന് പിന്നാലെ പായുന്നവര്‍ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയില്ലെന്നും രാഹുല്‍ ആക്ഷേപിച്ചു. പൊതു പ്രശ്നങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്കൊപ്പം സംവാദത്തിന് തയാറാണെന്നും എന്നാല്‍ അദ്ദേഹം അതിന് തയാറാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസിനും തെറ്റുപറ്റിയിട്ടുണ്ട്;
കാലത്തിനനുസൃതമായ മാറ്റം രാഷ്ട്രീയത്തില്‍
കോണ്‍ഗ്രസ് കൊണ്ട് വരും – രാഹുല്‍ഗാന്ധി