കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ 1984-87 ബാച്ചില്‍ ബിഎ എക്കണോമിക്‌സ് ആന്റ് ഹിസ്റ്ററി വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളായ 30 ഓളം പേരാണ് 37 വര്‍ഷങ്ങള്‍ക്ക് ശേഷം യാഷ് ഇന്റര്‍ നാഷണലില്‍ ഒത്തു കൂടിയത്. മുപ്പത്തിയേഴു വര്‍ഷം മുന്‍പത്തെ ക്രസ്ത്യന്‍ കോളേജിലെ വിദ്യാര്‍ത്ഥികളായാണ് അവര്‍ സംഗമത്തിന് മിഴിവേകിയത്. ഇക്കാലയളവില്‍ മണ്‍മറഞ്ഞ ഗുരുനാഥന്മാരുടെയും, സതീര്‍ഥ്യരുടെയും ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമമര്‍പ്പിച്ചാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് കൂട്ടുകാരെല്ലാവരും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ശൈജ സ്വാഗതമാശംസിച്ചു. ഗ്രൂപ്പിലുണ്ടായിരുന്ന പലരും വിദേശത്തും മറ്റും ആയതിനാല്‍ പലര്‍ക്കും എത്താനായില്ല. 20ഓളം പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. ഗ്രൂപ്പ് അഡ്മിന്‍ ഫൈസല്‍.കെ അധ്യക്ഷത വഹിച്ചു.ശാസ്ത ഹരികുമാര്‍ സ്വാഗതം പറഞ്ഞു. പഴയ കാല അനുഭവങ്ങള്‍ ഓര്‍ത്തെടുത്തും, അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചും എല്ലാം മറന്ന് 37 വര്‍ഷം മുമ്പുള്ള മധുരമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംഗമത്തിന് സമാപനം കുറിച്ചു. സുരേഖ നന്ദിയും പറഞ്ഞു.