ബിജെപിക്ക് കനത്ത തിരിച്ചടിയായി കെജ്രിവാള്‍ പ്രചാരണത്തിനെത്തുന്നു

ബിജെപിക്ക് കനത്ത തിരിച്ചടിയായി കെജ്രിവാള്‍ പ്രചാരണത്തിനെത്തുന്നു

ഡല്‍ഹി:ബിജെപിക്ക് തിരിച്ചടിയായി സുപ്രീം കോടതിയില്‍നിന്ന് ഇടക്കാല ജാമ്യം കിട്ടിയ അരവിന്ദ് കെജ്രിവാള്‍ പ്രചാരണത്തിനെത്തുന്നു. ഇതുവരെ നടന്ന മൂന്നു ഘട്ട വോട്ടെടുപ്പിനെ സംബന്ധിച്ച് ബിജെപി കേന്ദ്രങ്ങളില്‍ അത്മവിശ്വാസമില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കനത്ത തിരിച്ചടിയായി കെജ്രിവാള്‍ പുറത്തിറങ്ങുന്നത്.ഹരിയാന, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരിഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിധി വരുന്നത്. ആം ആദ്മി ശക്തമായ സ്ഥലങ്ങളാണ് ഈ സംസ്ഥാനങ്ങള്‍.കെജ്രിവാള്‍ പുറത്തിറങ്ങുന്നത് ഏതു വിധേനയും തടയാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്ര സര്‍ക്കാരും ഇ ഡിയും. തിരഞ്ഞെടുപ്പെന്നാല്‍ ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് അതില്‍ പങ്കെടുക്കാന്‍ കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നാണ് കോടതി പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ലെന്നായിരുന്നു ഇഡിയുടെ വാദം. രാഷ്ട്രീയക്കാര്‍ക്കു പ്രചാരണത്തിന് അവകാശം നല്‍കിയാല്‍, ജയിലില്‍കിടക്കുന്ന കര്‍ഷകര്‍ക്ക് കൊയ്ത്തുകാലത്ത് ജാമ്യം നല്‍കേണ്ടിവരുമെന്നുമായിരുന്നു ഇ ഡിയുടെ വാദം. എന്നാല്‍ ഈ വാദങ്ങളൊക്കെ തള്ളിയാണ് കോടതി ജൂണ്‍ ഒന്നു വരെ കെജ്രിവാളിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസിനെക്കുറിച്ച് പറയാന്‍ കെജ്രിവാളിനെ അനുവദിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. സഞ്ജയ് സിങ്ങിന്റെ കാര്യത്തിലെന്നപോലെ കേന്ദ്രത്തിന് അദ്ദേഹത്തിനു മറുപടി നല്‍കാമെന്നായിരുന്നു കോടതിയുടെ നിലപാട്.
ഹരിയാനയില്‍ പത്തും ഡല്‍ഹിയില്‍ ഏഴും പഞ്ചാബില്‍ 13 ലോക്സഭ സീറ്റുകളാണുള്ളത്. ഇതില്‍ പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് മല്‍സരിക്കുന്നത്. ഗുജറാത്ത്, ഗോവ പോലുള്ള സംസ്ഥാനങ്ങളിലും ആം ആദ്മി സ്വാധീനമുണ്ട്.

ഒന്നര വര്‍ഷമായി നടക്കുന്ന കേസില്‍ ഇതുവരെ അഴിമതി പണം കെജ്രിവാളില്‍നിന്ന് കണ്ടെത്താന്‍ ഇ ഡിക്കു കഴിഞ്ഞിട്ടില്ല. അതാണ് കോടതിയും ചോദിച്ചത്. ഇതിനൊന്നും ഇതുവരെ മറുപടി നല്‍കാന്‍ അന്വേഷണ ഏജന്‍സിയ്ക്ക് കഴിഞ്ഞിട്ടില്ല.

 

 

 

 

ബിജെപിക്ക് കനത്ത തിരിച്ചടിയായി കെജ്രിവാള്‍ പ്രചാരണത്തിനെത്തുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *