ഇസ്രയേല്‍ ആക്രമണം ശക്തമായതോടെ റഫായിലെ പലസ്തീനുകളുടെ ജീവിതം ദുരിതക്കയത്തിലായി.ഗാസയിലേക്കുള്ള സഹായ വിതരണവും തടയപ്പെട്ടു.ലക്ഷക്കണക്കിന് പേരാണ് റഫയില്‍ നിന്ന് ഒഴിഞ്ഞു പോകുന്നത്.
പുതുതായി കുടിയിറക്കപ്പെട്ട മനുഷ്യര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാതെ വലയുകയാന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റഫായിലെ അഭയാര്‍ഥി ക്യാമ്പുകളില്‍നിന്ന് കുടിയിറക്കപ്പെടുന്നവര്‍, ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന് തരിപ്പണമായ അവശിഷ്ടങ്ങള്‍ക്കിടയിലേക്കാണ് തിരികെ പോകുന്നത്. റഫാ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത.
ആക്രമണത്തില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ ആയുധങ്ങള്‍ നല്‍കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നെങ്കിലും റഫായിലെ കര ആക്രമണത്തിന് ആവശ്യമായ എല്ലാ ആയുധങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.
വെടിനിര്‍ത്തലിന് വേണ്ടി നടന്ന എല്ലാ ചര്‍ച്ചകളും അവസാനിച്ചതായും റഫായിലും ഗാസയിലെ മറ്റ് ഭാഗങ്ങളിലും ആസൂത്രണം ചെയ്തതുപോലെ ഇസ്രയേല്‍ അതിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനുമാണ് തീരുമാനം.
ഏകദേശം 13 ലക്ഷത്തോളം മനുഷ്യരാണ് അഭയാര്‍ഥികളായി റഫായില്‍ കഴിയുന്നത്. ഗാസയുടെ പല മേഖലകളില്‍ നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ നാടും വീടും നഷ്ടപ്പെട്ടവരാണ് ഇവര്‍.