കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി, കേരളാ എനര്‍ജി മാനേജ്മന്റ് സെന്റര്‍, കെ.എസ്.ഇ.ബി.ലിമിറ്റഡ്, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഊര്‍ജ്ജ കിരണ്‍ -2024- വേനല്‍ക്കാല ഊര്‍ജ്ജ സംരംക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു. കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്് കെ.ടി. ഷീബ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജീവിതശൈലി മാറ്റത്തിലൂടെ ഊര്‍ജ്ജ ഉപയോഗം ക്രമപ്പെടുത്താന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് അവര്‍ പറഞ്ഞു. കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.ഐ. അജയന്‍ അദ്ധ്യക്ഷത വഹിച്ചു. കക്കോടി ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ ബൈജു തോമസ് ക്ലാസ് എടുത്തു. ഊര്‍ജ്ജ ഉപയോഗത്തിലെ ക്രമപ്പെടുത്തലിലൂടെ സാമ്പത്തിക നേട്ടവും ഒപ്പം സാമൂഹിക നേട്ടവും കൈവരിക്കുവാന്‍ കഴിയുമെന്നും അതിനായ ശ്രമിക്കണമെന്നും പറഞ്ഞു. പത്മനാഭന്‍ വേങ്ങേരി ,വി.ചന്ദ്രശേഖരന്‍, വെളിപാലത്ത് ബാലന്‍, പി.എന്‍.വേണുഗോപാലന്‍ നായര്‍, വിജയന്‍ ചേളന്നൂര്‍, എന്‍. പുഷ്പലത, ഇ. ദിനചന്ദ്രന്‍ നായര്‍, സി.എന്‍ അബ്ദു റസാഖ്, അഷ്‌റഫ് ചേലാട്ട് , കെ. ശശികല എന്നിവര്‍ പ്രസംഗിച്ചു.
ഊര്‍ജ്ജ കിരണ്‍ – വേനല്‍ കാലഊര്‍ജ്ജ
സംരംക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു