എആര്‍എംസി ഐവിഎഫ് ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ ബിര്‍ള ഫെര്‍ട്ടിലിറ്റി & ഐ.വി.എഫ് ഏറ്റെടുക്കുന്നു

എആര്‍എംസി ഐവിഎഫ് ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ ബിര്‍ള ഫെര്‍ട്ടിലിറ്റി & ഐ.വി.എഫ് ഏറ്റെടുക്കുന്നു

മുതല്‍മുടക്ക് 500 കോടിയിലധികം; ക്ലിനിക്കുകളുടെഎണ്ണം 100 ആയിവര്‍ദ്ധിപ്പിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ വന്ധ്യതാ നിവാരണ ചികിത്സാരംഗത്തെ പ്രമുഖരായ ബിര്‍ളഫെര്‍ട്ടിലിറ്റി & ഐ.വി.എഫ് ദക്ഷിണേന്ത്യയിലെ പ്രമുഖ എആര്‍എംസി ഐവിഎഫ് ഫെര്‍ട്ടിലിറ്റിക്ലിനിക് ശൃംഖലയുടെ മുഖ്യ ഓഹരികള്‍ ഏറ്റെടുക്കുന്നു. 2.9 ബില്യണ്‍ യു.എസ് ഡോളര്‍ വരുമാനമുള്ള സി.കെ.ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ബിര്‍ള ഫെര്‍ട്ടിലിറ്റി & ഐ.വി.എഫ് 500 കോടിയിലധികം രൂപ മുടക്കിയാണ് ക്ലിനിക്കുകളുടെ ശൃംഖല വ്യാപിക്കുന്നത്. നിലവില്‍ 30 സെന്ററുകള്‍ ഉള്ള സ്ഥാപനം കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് കൂടി സാന്നിധ്യം ഉറപ്പിക്കുവാനുള്ള പദ്ധതിയാണ് ബിര്‍ള ഫെര്‍ട്ടിലിറ്റി & ഐ.വി.എഫ് ലക്ഷ്യമിടുന്നത്. ഇതോടെ ബിര്‍ള ഫെര്‍ട്ടിലിറ്റി &ഐ.വി.എഫ് സെന്റര്‍ 37 ആയി വര്‍ദ്ധിക്കും.
ഇതുവഴി രാജ്യത്തെ നിരവധി ദമ്പതികള്‍ക്ക് അവരുടെ വന്ധ്യതാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവും.
അരനൂറ്റാണ്ടിലെറെക്കാലമായി രാജ്യത്തെ ജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ പരിരക്ഷ നല്‍കുന്ന സി.കെ ബിര്‍ള ഗ്രൂപ്പിന് കൊല്‍ക്കത്ത, ജയ്പൂര്‍, ഗുരുഗ്രാം, ഡല്‍ഹി എന്നിവിടങ്ങളില്‍ ഉയര്‍ന്ന സാങ്കേതിക സംവിധാനങ്ങളും മികച്ച സൗകര്യങ്ങളുമുള്ള ആശുപത്രികളുണ്ട്. മൂന്ന് വര്‍ഷക്കാലം കൊണ്ടാണ് വന്ധ്യതാ നിവാരണ ചികിത്സാരംഗത്ത് ഇന്ത്യയിലെ അതിവേഗം വളരുന്ന ‘ഫെര്‍ട്ടിലിറ്റി കെയര്‍ ബ്രാന്‍ഡായി ബിര്‍ള ഫെര്‍ട്ടിലിറ്റി & ഐ.വി.എഫ് ഉയര്‍ന്നത്.
വന്ധ്യതാ നിവാരണ രംഗത്ത് ഗവേഷണങ്ങള്‍ നടത്തുകയും അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുകയും വഴി പ്രശസ്തിയാര്‍ജിച്ച ബിര്‍ള ഫെര്‍ട്ടിലിറ്റി ഗ്രൂപ്പ് ഈ രംഗത്ത് അന്തര്‍ദേശീയ നിലവാരത്തിലുള്ള ചികിത്സ സൗകര്യങ്ങളും വിജയ നിരക്കും ദമ്പതികളിലേക്ക് എത്തിക്കുന്നതില്‍ മുന്‍പന്തിയിലാണ്.

2009ല്‍ രാജ്യത്തെ പ്രമുഖ വന്ധ്യതാ ചികിത്സാ വിദഗ്ദനായ ഡോ. കുഞ്ഞിമൊയ്തീന്റെ നേതൃത്വത്തില്‍ ആരംഭിച്ച എആര്‍എംസി ഐവിഎഫ് വന്ധ്യതാ ചികിത്സ ശൃംഖല ദക്ഷിണേന്ത്യയിലെ ഏഴു വിവിധ നഗരങ്ങളിലായി ആയിരക്കണക്കിന് ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുവാന്‍ കാരണമായിട്ടുണ്ട്. എല്ലാ
വന്ധ്യതാ നിവാരണ വിദഗ്ധരും ആന്‍ഡ്രോളജിസ്റ്റുകളും കൗണ്‍സിലര്‍മാരും ചേര്‍ന്ന ഒരു മള്‍ട്ടി-ഡിസിപ്ലിനറി സമീപനത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും മികച്ച ചികിത്സ പ്രോത്സാഹിപ്പിക്കുന്നതിനും കാന്‍സര്‍ രോഗികള്‍ക്കുള്ള അണ്ഡാശയ കോശങ്ങള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ വിദഗ്ധരായവരെ പങ്കാളികളാക്കുന്നതില്‍ സമഗ്ര സമീപനമുണ്ടെന്നും ഏറ്റെടുക്കല്‍ പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ സി.കെ ബിര്‍ള ഹെല്‍ത്ത് കെയര്‍ സ്ഥാപക അവന്തിബിര്‍ള പറഞ്ഞു. ബിര്‍ള ഫെര്‍ട്ടിലിറ്റി & ഐ.വി.എഫ് നല്‍കുന്ന ‘ഓള്‍ഹാര്‍ട്ട്, ഓള്‍സയന്‍സ്’എന്ന ആശയത്തിലൂടെ ഗര്‍ഭധാരണ സംബന്ധിയായ ശാസ്ത്രത്തിന്റെ സമഗ്രമായ പരിചരണം ചികിത്സ തേടുന്നവര്‍ക്ക് നല്‍കുക എന്നതാണ്.
ഈ പദ്ധതിയിലൂടെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ചികിത്സയില്‍ ലോകത്തിലെ ഏറ്റവും വിശ്വസനീയവും പ്രശസ്തവുമായ സ്ഥാപനം കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടിലേക്ക് ബിര്‍ള ഫെര്‍ട്ടിലിറ്റി & ഐ.വി.എഫ് കൂടുതല്‍ അടുക്കുകയാണെന്ന് സി.കെ. ബിര്‍ള ഹെല്‍ത്ത് കെയര്‍ വൈസ് ചെയര്‍മാന്‍ അക്ഷത് സേത്ത് പറഞ്ഞു.
വന്ധ്യതാ നിവാരണ ചികിത്സയുമായി ബന്ധപ്പെട്ട അന്തര്‍ ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിപുലമായ ചികിത്സകള്‍ നല്‍കുന്നതിന് ബി.എഫ്.ഐയുടെ ആഗോള വൈദഗ്ധ്യം, അത്യാധുനിക ഉപകരണങ്ങള്‍, മികച്ച വിജയ നിരക്ക് എന്നിവ പ്രയോജനപ്പെടുത്തുമെന്ന് ബിര്‍ള ഫെര്‍ട്ടിലിറ്റി & ഐ.വി.എഫ് ചീഫ് ബിസിനസ് ഓഫീസര്‍ അഭിഷേക് അഗര്‍വാള്‍ പറഞ്ഞു. ഐ.വി.എഫിന് പുറമെ പുരുഷ വന്ധ്യതാ ചികിത്സ, ലാപ്രോസ്‌കോപ്പിക് സേവനങ്ങള്‍, ജനിതക സ്‌ക്രീനിംഗ്, രോഗനിര്‍ണ്ണയം, അണ്ഡ-ബീജ ദാതാക്കളുടെ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സമഗ്രമായ സേവനങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റെടുക്കലിന് ശേഷവും ഈ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. കെ.യു. കുഞ്ഞിമൊയ്തീനും സംഘവും ഉള്‍പ്പെടെ നിലവിലുള്ള എ.ആര്‍.എം.സി ടീം മേല്‍നോട്ടം വഹിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജീവിത ശൈലിയിലെ മാറ്റങ്ങളും പരിസ്ഥിതി മലിനീകരണവും വിവാഹപ്രായത്തില്‍വന്ന മാറ്റങ്ങളും കാരണം 28 ദശലക്ഷത്തിലധികം ദമ്പതികള്‍ ഇന്ത്യയില്‍ വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും ഒരു ശതമാനത്തില്‍ താഴെയുള്ളവര്‍ മാത്രമാണ് ചികിത്സ തേടുന്നത്. ഈ സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഇതു സംബന്ധിച്ച ഉയര്‍ന്ന അവബോധവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ തേടാനുള്ള സംവിധാനങ്ങളും സൃഷ്ടിക്കേണ്ടതുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സി.കെ.ബിര്‍ള ഹെല്‍ത്ത് കെയര്‍ വൈസ്‌ചെയര്‍മാന്‍ അക്ഷത് സേത്ത്, ചീഫ് ബിസിനസ് ഓഫീസര്‍, അഭിഷേക് അഗര്‍വാള്‍, ഡോ.കെ.യു.കുഞ്ഞുമൊയ്തീന്‍ പങ്കെടുത്തു.

 

 

എആര്‍എംസി ഐവിഎഫ് ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍
ബിര്‍ള ഫെര്‍ട്ടിലിറ്റി & ഐ.വി.എഫ് ഏറ്റെടുക്കുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *