എയര്‍ ഇന്ത്യയുടെ പ്രവാസികളോടുളള ദുഷ്ടലാക്ക് അവസാനിപ്പിക്കണം, വിവിധ പ്രവാസി സംഘടനകള്‍

എയര്‍ ഇന്ത്യയുടെ പ്രവാസികളോടുളള ദുഷ്ടലാക്ക് അവസാനിപ്പിക്കണം, വിവിധ പ്രവാസി സംഘടനകള്‍

തിരുവനന്തപുരം: ദുരുദ്ദേശ്യപരവും അനാവശ്യ പെരുമാറ്റമൂലവും കൊണ്ട് ഗുരുതരമായ തലത്തില്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി പ്രവാസികളോട് അനുവര്‍ത്തിച്ചുവരുന്ന ദുഷ്ടലാക്കോട് കൂടിയുള്ള എയര്‍ ഇന്ത്യയുടെ അനീതികള്‍ അവസാനിപ്പിക്കണമെന്നു എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ, പ്രവാസി ഭാരതീയ ഫോറം, പ്രവാസി പെന്‍ഷന്‍ഹോള്‍ഡേഴ്സ് അസ്സോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായി കേന്ദ്ര സര്‍ക്കാരിനോടും എയര്‍ ഇന്ത്യ കമ്പനിയോടും ശക്തമായി ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടാക്കുന്ന പടല പിണക്കങ്ങളും സമരങ്ങളും വിമാനസര്‍വ്വീസുകളെ ബാധിക്കുന്ന തരത്തില്‍ ഉണ്ടാക്കിയെടുക്കുന്ന പ്രവണത പ്രവാസി സമൂഹത്തിനെ കാലാകാലങ്ങളില്‍ ഓരോ കാരണത്താല്‍ ദുരിത കയത്തിലാഴ്ത്തിയിട്ട ചരിത്രങ്ങളാണുള്ളതെന്നു സംഘടനകള്‍ കുറ്റപ്പെടുത്തി. മിന്നല്‍ വേഗത്തില്‍ സര്‍വ്വീസുകള്‍ റദ്ദാക്കുന്നതിന് അടിയന്തിരാവസ്ഥകളൊന്നും രാജ്യത്ത് നിലവിലില്ല. ഇത് രാജ്യദ്രോഹമാണ്. പ്രവാസികളോട് കാണിക്കുന്ന കടുത്ത വഞ്ചനയാണ്. ആഭ്യന്തര – അന്തര്‍ദേശീയ സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നത് രാജ്യദ്രോഹമാണെന്നും അനുവദിക്കപ്പെട്ട അവധി തീര്‍ന്നു തിരിച്ചു പോകാന്‍ കഴിയാത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ യാത്രയ്‌ക്കെത്തി കുടുങ്ങി കിടക്കുന്നവര്‍ക്ക് നീതിയും സമാധാനവും സുരക്ഷിതത്വവും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നു സംഘടനകളുടെ സംസ്ഥാന ഭാരവാഹികളായ പ്രവാസി ബന്ധു ഡോ . എസ്. അഹമ്മദ്, കെ.എന്‍.എ അമീര്‍, ആലു കെ മുഹമ്മദ്, മുരുകന്‍ കുട്ടി, പാലക്കാട് ഹരിദാസ്, ഷാഫി കൊടുങ്ങല്ലൂര്‍, ലൈജു ജെ.എസ്
എന്നിവര്‍ ആവശ്യപ്പെട്ടു.
സമാന ചിന്താഗതിയോടെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഒറ്റക്കെട്ടായി നിന്ന് എയര്‍ ഇന്ത്യയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

 

 

എയര്‍ ഇന്ത്യയുടെ പ്രവാസികളോടുളള ദുഷ്ടലാക്ക്
അവസാനിപ്പിക്കണം, വിവിധ പ്രവാസി സംഘടനകള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *