തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ജന.സെക്രട്ടറി കെ.വി.അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഇന്ന് ജോലിക്ക് ഹാജരാകേണ്ട പല പ്രവാസികള്‍ക്കും ഇതു മൂലമുണ്ടായ ബുദ്ധിമുട്ട് ചെറുതല്ല. എയര്‍ ഇന്ത്യ സ്വകാര്യ വല്‍ക്കരിച്ചാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായെന്ന് വാദിച്ചവര്‍ക്കുള്ള
മറുപടിയാണ് ഇപ്പോഴത്തെ കെടുകാര്യസ്ഥത. പ്രവാസികളെ വിമാന ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ വെല്ലുവിളിക്കുന്ന കമ്പനികള്‍ യാതൊരു ഉത്തരവാദിത്വവുമില്ലാതെ പെരുമാറുകയാണ്. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം അറിയിച്ചു.
എയറിന്ത്യ വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ
നടപടി പ്രതിഷേധാര്‍ഹം; കെ വി അബ്ദുല്‍ ഖാദര്‍