സമയം വളരെ വിലപ്പെട്ടതത്രെ. സമയത്തെ പാഴാക്കുക ബുദ്ധിശൂന്യമായിരിക്കും. ഏതു പ്രവര്‍ത്തികളും ശ്രദ്ധയോടെ അര്‍പ്പണബോധത്തോടെ ചെയ്താലേ വിജയം കൈവരിക്കാനാവൂ. അതിനാല്‍ ആദ്യം നമ്മള്‍ ഒരു പ്ലാന്‍ തയ്യാറാക്കേണ്ടതുണ്ട്. അത്തരം ലിസ്റ്റില്‍ നിന്നും അടിയന്തരമായി ചെയ്യേണ്ടവയ്ക്ക് മുന്‍ഗണന നല്‍കി അവകള്‍ ആദ്യം ചെയ്തു തീര്‍ക്കുക. ഇത്തരം പ്രവണതകള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഭംഗിയായും സമാധാനമായും നിറവേറ്റാനാകും. അവിടെയാണ് മനുഷ്യബുദ്ധിയ്ക്കും അറിവിനും പ്രാധാന്യമര്‍ഹിക്കുന്നത്. ബുദ്ധി കൊണ്ട് ചെയ്യുന്നവയും കായിക ബലം കൊണ്ടും ചെയ്യുന്നവയും രണ്ടും രണ്ടാണ്. ചിലേടത്ത് ബുദ്ധി കൂടുതല്‍ ഗുണം ചെയ്യുമ്പോള്‍ കായിക ശേഷി മറ്റു ചിലയിടങ്ങളില്‍ പ്രയോജനം ഭവിക്കും. ശരിക്കും വേണ്ടത് പ്രതിബദ്ധതയത്രെ. പ്രതിബദ്ധതയുണ്ടങ്കില്‍ ജോലി മാത്രമല്ല തിളങ്ങുന്നത് അദ്ധ്വാനവും തിളങ്ങും. ഒരിടത്തും ആര്‍ക്കും തൊഴില്‍ ചെയ്യാതെ ജീവിക്കാനാവില്ല. കര്‍മ്മം ചെയ്യുക നമ്മുടെയേവരുടേയും കര്‍ത്തവ്യമത്രെ. അടുത്തതായി വേണ്ടത് സ്ഥിരോത്സാഹമത്രെ. സ്ഥിരോത്സാഹമുള്ളിടത്ത് കര്‍മ്മഫലങ്ങള്‍ രുചിയുള്ളതായി മാറുന്നു. വിജയമായി മാറുന്നു. ഏതു വിജയത്തിലും അമിത ആഹ്ലാദമരുത്. എന്തിലും ഏതിലും ബഹുമാനം നല്‍കണം. അത് പ്രവൃത്തിയിലാകട്ടെ വാക്കുകളിലാകട്ടെ മാന്യത പുലര്‍ത്തുക നല്ല സ്വഭാവമാണ്. സ്വഭാവ ഗുണം അവന്റെ കര്‍മ്മങ്ങളില്‍ പ്രകടമായി കണ്ടിരിക്കും. സ്‌നേഹവും വാത്സല്യവും ദയയും കരുണയും ത്യാഗവും മനുഷ്യനെ ശ്രേഷ്ഠനാക്കാന്‍ കഴിയും. അപരന്റെ ദുഃഖത്തില്‍ പങ്കുചേരുക മാത്രമല്ല നാം പുലര്‍ത്തേണ്ടത് കഴിയുമെങ്കില്‍ കണ്ണീര്‍ തുടയ്ക്കാനും കഴിഞ്ഞിരിക്കണം. അപ്പോള്‍ മാത്രമേ മനുഷ്യത്വം ജനിക്കൂ. മനുഷ്യത്വം ഉള്ളിടത്തേ മനുഷ്യന്‍ എന്ന പദം അല്ലങ്കില്‍ ഉപയോഗം യോജിക്കൂ. മനഷ്യന് അസാദ്ധ്യമായ ഒന്നും തന്നെയില്ല എന്നു സമ്മതിക്കുമ്പോഴും നമ്മളെയൊക്കെ ഭരിക്കുന്ന നമ്മളേക്കാള്‍ വലിയ ഒരു ശക്തി നമുക്കു ചുറ്റും ഉണ്ട്. പ്രാധാന്യമായവയില്‍ നിന്നും അടിയന്തരമായ വയക്ക് മുന്‍ഗണന നല്‍കി ചെയ്തു തീര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം തീര്‍ച്ചയായും ജീവിത വിജയത്തിന്റെ സാക്ഷാത്ക്കാരമായിരിക്കും. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേരുന്നു.
കെ. വിജയന്‍ നായര്‍
ഫോണ്‍.9867 24 2601