സിദ്ധാര്‍ഥന്റെ മരണം;വ്യക്ത തേടി സിബിഐ  ഡല്‍ഹി എയിംസിനെ സമീപിച്ചു

സിദ്ധാര്‍ഥന്റെ മരണം;വ്യക്ത തേടി സിബിഐ ഡല്‍ഹി എയിംസിനെ സമീപിച്ചു

കൊച്ചി; വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണ കാരണത്തില്‍ വ്യക്ത വരുത്താന്‍ സിബിഐ ഡല്‍ഹി എയിംസിന്റെ വിദഗ്‌ധോപദേശം തേടി.

സിദ്ധാര്‍ഥന്റെ മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം സമയത്ത് എടുത്ത ഫോട്ടോകള്‍ സഹിതം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് ഡോക്ടറുടെ കുറിപ്പുകള്‍ എന്നിവ വിശദമായി പരിശോധനക്ക് എയിംസിലേക്ക് അയച്ചിട്ടുണ്ട്. ഇതിനായാണ് ഡല്‍ഹി എയിംസിനെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ വിദഗ്ധാഭിപ്രായം അഭിപ്രായം കാത്തിരിക്കുകയാണ് തങ്ങളെന്നും മരണത്തില്‍ മറ്റുള്ളവരുടെ പങ്ക് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സിദ്ധാര്‍ഥന്‍ ഹോസ്റ്റലില്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഫൈനല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സിദ്ധാര്‍ഥന്‍ കോളേജ് ക്യാമ്പസില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു, സമൂഹവിചാരണയ്ക്ക് വിധേയനായി, മണിക്കൂറുകളോളം വൈദ്യസഹായം നിഷേധിക്കപ്പെട്ടുവെന്നും സിബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഹോസ്റ്റലില്‍ നേരിട്ട അപമാനവും ആക്രമണവും സിദ്ധാര്‍ത്ഥന്റെ ആത്മാഭിമാനത്തെയും അന്തസ്സിനെയും മുറിവേല്‍പ്പിച്ചു. ഹോസ്റ്റലില്‍ ഒറ്റപ്പെടുത്താനുള്ള ആഹ്വാനം വലിയ മാനസികാഘാതം സൃഷ്ടിച്ചു. ഇതാണ് സിദ്ധാര്‍ഥനെ ആത്മഹത്യ ചെയ്യുന്നതിന് പ്രേരിപ്പിച്ചതെന്നും അന്തിമ പ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സിദ്ധാര്‍ത്ഥനെ ആക്രമിച്ച പ്രതികളുടെ ചെയ്തികള്‍ എണ്ണിപ്പറയുന്നതാണ് റിപ്പോര്‍ട്ട്. സിദ്ധാര്‍ത്ഥനെ ആക്രമിക്കാന്‍ പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി. കൃത്യം നടന്ന ദിവസവും സമയവും ആളുകളുടെ ഇടപെടലും വിശദമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഫെബ്രുവരി 18നാണ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ സിദ്ധാര്‍ത്ഥനെ കണ്ടെത്തിയത്. 16-ാം തിയതി മുതല്‍ സഹപാഠികള്‍ അടക്കമുള്ളവര്‍ നിരന്തരമായി മര്‍ദ്ദിച്ചതിനെതുടര്‍ന്ന് സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയെന്നാണ് നിഗമനം.

 

 

 

സിദ്ധാര്‍ഥന്റെ മരണം;വ്യക്ത തേടി സിബിഐ
ഡല്‍ഹി എയിംസിനെ സമീപിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *