ഇംഗ്ലീഷ് കാരനെ അനുകരിച്ചു കൊണ്ടുള്ള പരീക്ഷണങ്ങള്‍ക്കു ശേഷം, ചെറുപ്പക്കാരനായ ഗാന്ധി മനസിലാക്കുന്നു .ഇംഗ്ലണ്ടിലെത്തിയത് പഠിക്കാനാണ് .പണം പാഴാക്കാനല്ല. അതോടൊപ്പം സസ്യാഹാരത്തിലുള്ള നിര്‍ബന്ധം, ആദ്യം അമ്മയ്ക്കു കൊടുത്ത പ്രതിജ്ഞയായും, പിന്നീട് അവശ്യമായ ആവശ്യമായും,ഗാന്ധിയുടെ ജീവിതം ലളിതമാക്കി.ലളിത ഭക്ഷണം ഗാന്ധിയില്‍ ആന്തരിക മാറ്റത്തിന്റെ ഭാഗമായിരുന്നു. ഭക്ഷണത്തിലെ മിതത്വം വാക്കുകളിലുണ്ടായി.ഇത് സമയനിഷ്ഠയിലും പ്രകടമായി. സത്യാന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഗാന്ധിക്ക് ഒരു കാര്യം ബോധ്യമായിരുന്നു. സത്യം മുഖാമുഖം കാണുന്നതിന് യത്‌നിക്കുന്നവന്‍ ആഡംബരങ്ങളുടെ പിന്നാലെ പാഞ്ഞുകൂടാ. ആഡംബരങ്ങളില്‍ സത്യത്തിന് ജീവിക്കാനാവില്ല .
തയ്യാറാക്കിയത്
കെ.പി.മനോജ് കുമാര്‍