തൃശൂര്‍: തൃശൂര്‍ ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ചു ഉപജീവനമാര്‍ഗം നടത്തുന്ന അഭിലാഷ്, അബ്ദുള്‍സലിം എന്നിവര്‍ക്ക് ‘ബോചെ പാര്‍ട്ണര്‍’ എന്ന ബ്രാന്‍ഡില്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്‍കി ബോചെ. ഓട്ടോറിക്ഷ ആണ് ‘ബോചെ പാര്‍ട്ണര്‍’ ഫ്രാഞ്ചൈസി ആയി മാറുന്നത്. തൃശൂര്‍ ബോബി ഗ്രൂപ്പ് കോര്‍പ്പറേറ്റ് ഓഫീസിനു മുന്നില്‍ വെച്ച് നടന്ന ചടങ്ങില്‍, ബോചെ ടീ സ്റ്റോക്ക് സൗജന്യമായി നല്‍കി ഓട്ടോ ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവും മാര്‍ക്കറ്റിംഗ് പ്രമോഷനും ബോചെ നിര്‍വ്വഹിച്ചു. കില ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ 8000 രൂപയുടെ വില്‍പ്പന നടക്കുകയുണ്ടായി.
ചാരിറ്റി ഒരു പാഷന്‍ ആയി കൊണ്ടുനടക്കുന്ന അഭിലാഷും അബ്ദുള്‍സലീമും തങ്ങളുടെ തൊഴിലിനൊപ്പം ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റും ആയി ചേര്‍ന്ന് തങ്ങളെകൊണ്ട്
ആവുന്ന വിധത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്തുവരികയാണ്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് രൂപയുടെ ബോചെ ടീ വാങ്ങുകയും അതില്‍ നിന്നുള്ള ലാഭത്തിന്റെ പങ്ക് ചാരിറ്റിക്ക് വേണ്ടി ഇരുവരും ഉപയോഗിക്കുകയായിരുന്നു. ഇവരുടെ ഈ സഹായമനസ്ഥിതി മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വക ‘ബോചെ പാര്‍ട്ണര്‍’ എന്ന ബ്രാന്‍ഡില്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്‍കാന്‍ ബോചെ തീരുമാനിച്ചത്. മറ്റുള്ളതില്‍ നിന്ന് വ്യത്യസ്തമായി സഞ്ചരിക്കുന്ന ‘ബോചെ പാര്‍ട്ണര്‍’ ഫ്രാഞ്ചൈസി ആണിത്. അതുകൊണ്ടുതന്നെ എവിടെ വെച്ചും ഇതില്‍ നിന്നും ബോചെ ടീ വാങ്ങാം.
ഓട്ടോറിക്ഷയിലെ യാത്രക്കാര്‍ക്ക് യാത്ര ചെയ്യുന്ന സമയത്തും ബോചെ ടീ വാങ്ങിക്കാം. കൂടാതെ ഏതു സ്ഥലത്തും ഈ ഓട്ടോ ഫ്രാഞ്ചൈസി എത്തിച്ചേരും എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകത ആണ്.
ബോചെ ടീ ഒരു പാക്കറ്റിനു 40 രൂപയാണ് വില. അതോടൊപ്പം സൗജന്യമായി ഒരു ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റും ലഭിക്കും. ദിവസേന രാത്രി 10.30 ന് നറുക്കെടുപ്പ് നടത്തുകയും ദിവസേന ഒരു ഭാഗ്യവാന് 10 ലക്ഷം രൂപ സമ്മാനവും കൂടാതെ, 13704 പേര്‍ക്ക് 25000, 10000, 5000, 2000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കും. ബമ്പര്‍ പ്രൈസ് 25 കോടി രൂപയാണ്. www.bo-chetea.com എന്ന വെബ്സൈറ്റിലൂടെ വാങ്ങുന്നതിന് പുറമേ കടകളില്‍ നിന്നും ബോചെ ടീ വാങ്ങാവുന്നതാണ്. കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ലഭിക്കുന്ന ലക്കിഡ്രോ കൂപ്പണിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ലക്കിഡ്രോ ടിക്കറ്റ് സൗജന്യമായി ലഭ്യമാകുന്നു. നറുക്കെടുപ്പ് വിജയികളുടെ വിവരങ്ങള്‍ ബോചെ ടീ യുടെ വെബ്സൈറ്റ് വഴിയും സമൂഹ മാധ്യമങ്ങളിലൂടെയും ദിവസേന അറിയിക്കുന്നതായിരിക്കും.
ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ബിസിനസ്സിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ വിഹിതത്തില്‍ നിന്നാണ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന ഇത്തരം സഹായങ്ങള്‍ ദിവസവും നല്‍കുന്നത്. ബോചെ ടീ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ദിവസേനയുള്ള സഹായങ്ങള്‍ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ടത്.