കോഴിക്കോട്: കോഴിക്കോട്, മലപ്പുറം തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. മൂന്ന് ജില്ലകളില്‍ നിന്നായി 10 പേര്‍ക്ക് രോഗമുള്ളതിനാല്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.ക്യൂലക്‌സ് കൊതുകില്‍ നിന്നാണ് വെസ്റ്റ് നൈല്‍ പനി പകരുന്നത്.
നിലവില്‍ രോഗം ബാധിച്ചവരെല്ലാം രോഗമുക്തി നേടി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇയാളുടെ സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു.
വെസ്റ്റ് നൈല്‍ പനി; ജാഗ്രതാ നിര്‍ദേശവുമായി
ആരോഗ്യ വകുപ്പ്