മേയറുടെയും എം എല്‍ എ യുടെയും അധികാര ഹുങ്ക് തൊഴിലാളികളുടെ നേരെ ആവരുത് – ഐ എന്‍ ടി യു സി

മേയറുടെയും എം എല്‍ എ യുടെയും അധികാര ഹുങ്ക് തൊഴിലാളികളുടെ നേരെ ആവരുത് – ഐ എന്‍ ടി യു സി

പ്രതിഷേധ ധര്‍ണ നടത്തി

കോഴിക്കോട് : തിരുവനന്തപുരം മേയറും മേയറുടെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എം എല്‍ എ യും ചേര്‍ന്ന് നടുറോഡില്‍ കെ എസ് ആര്‍ ടി സി ബസ്സ് തടഞ്ഞു നിര്‍ത്തി പൊതു ഗതാഗതം സ്തംഭിപ്പിച്ച് തൊഴിലാളിയുടെ ജോലി തടസ്സപ്പെടുത്തുകയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും ചെയ്ത് കൊണ്ട് നിയമം കയ്യിലെടുത്തതില്‍ പ്രതിഷേധിച്ച് അധികാര ഹുങ്ക് തൊഴിലാളികളുടെ നേരെ ആവരുത് എന്ന ആവശ്യം ഉയര്‍ത്തി കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്സ് ടെര്‍മിനലിനു മുമ്പില്‍ ഐ എന്‍ ടി യു സി നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയീസ് ആന്‍ഡ് പ്രൊഫഷണല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ ഐ എന്‍ ടി യു സി അഖിലേന്ത്യാ സെക്രട്ടറി ഡോ എം പി പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം കെ ബീരാന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി രാമകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി കെ സി അബ്ദുല്‍ റസാക്ക്, ഡി സി സി സെക്രട്ടറി അഡ്വ എ ഇ മാത്യു, (കെ എസ് ഇ ബി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് കെ ദാമോദരന്‍, ടി പി സുനില്‍കുമാര്‍, ടി ടി മുഹമ്മദ് സലീം, രാജേഷ് അടമ്പാട്ട്, ബിജിത്ത് പിലാക്കാട്ട്, കെ പി സകീന, പി ദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

 

മേയറുടെയും എം എല്‍ എ യുടെയും അധികാര ഹുങ്ക് തൊഴിലാളികളുടെ നേരെ ആവരുത് – ഐ എന്‍ ടി യു സി

Share

Leave a Reply

Your email address will not be published. Required fields are marked *