എഡിറ്റോറിയല്‍
മലയാളികള്‍ക്ക് അര്‍ത്ഥപൂര്‍ണമായ സിനിമകള്‍ സമ്മാനിച്ച ഹരികുമാറിന് ആദരാജ്ഞലികള്‍. നാലു പതിറ്റാണ്ട് കലത്തെ സിനിമാ ജീവിതത്തിനാണ് തിരശ്ശീല വീണത്. മലയാളികളുടെ മനംകവര്‍ന്ന 20 ശ്രദ്ധേയമായ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു.
എം.ടി.വാസുദേവന്‍ നായര്‍, എം.മുകുന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ലോഹിതദാസ്, ശ്രീനിവാസന്‍, ജോണ്‍പോള്‍ എന്നിവരുടെ തിരക്കഥകള്‍ അദ്ദേഹം സിനിമയാക്കി. എം.ടിയുടെ തിരക്കഥ 1994ല്‍ സുകൃതം എന്ന പേരില്‍ സിനിമയാക്കി. മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഈ ചിത്രം നേടുകയുണ്ടായി. വ്യത്യസ്ത വിഭാഗങ്ങളിലായി 6 തവണ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഒരു സ്വകാര്യ ജാലകം, അയനം, ഊഴം, സദ്ഗമയ, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍, ജ്വാലാമുഖി, സ്‌നേഹപൂര്‍വ്വം മീര, ഉദ്യാന പാലകര്‍, ക്ലിന്റ് എഴുന്നള്ളത്ത്, സ്വയംവരപന്തല്‍, പുലര്‍വെട്ടം, പുലിവരുന്നേ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 8 ഡോക്യുമെന്ററികളും, 2 ടെലിഫിലിമുകളും അദ്ദേഹം സംവിധാനം ചെയ്തു. രാച്ചിയമ്മ എന്ന ടെലിഫിലിം സംസ്ഥാന പുരസ്‌കാരം നേടി. എം.മുകുന്ദന്റെ കഥയെ ആസ്പദമാക്കി സംവിധാനം ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം. സിനിമാ രംഗത്തെ പ്രമുഖ സ്ഥാപനങ്ങനങ്ങളുടെ സാരഥ്യവും അദ്ദേഹം വഹിച്ചിട്ടുണ്ട്. എം.ടിയുടെ തിരക്കഥയാണ് ഹരികുമാറിന്റെ സിനിമാ ജീവിതത്തിന്റെ ഗതി മാറ്റിയത്. മലയാളത്തിന് എക്കാലവും ഓര്‍ക്കന്‍ മികച്ച സിനിമകള്‍ സമ്മാനിച്ച അദ്ദേഹത്തിന് അദരാജ്ഞലികള്‍.