മദ്യനയഅഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 20വരെ നീട്ടി. ഇടക്കാലജാമ്യത്തില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കുര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണനക്ക് വെക്കും. തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ മാത്രം കെജ്‌രിവാളിന് ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കെജ്‌രിവാളിന് ജാമ്യം നല്‍കുന്നതില്‍ ഇഡിയും കേന്ദ്ര സര്‍ക്കാരും ശക്തമായ എതര്‍പ്പാണ് കോടതിയില്‍ ഉന്നയിച്ചത്.
ഇടക്കാല ജാമ്യം ലഭിച്ചാല്‍ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളൊന്നും കെകാര്യം ചെയ്യില്ലെന്ന് കെജ്രിവാള്‍ കോടതിയെ അറിയിച്ചു.