ജീവിതത്തില്‍ ഭദ്രത നിലനിര്‍ത്തണമെങ്കില്‍ ലക്ഷ്യബോധം ഉണ്ടായിരിക്കണം. ലക്ഷ്യങ്ങളില്ലാത്ത ജീവിതം നൂല്‍ പൊട്ടിയ പട്ടം പോലെയാണ്. വികൃതി കാട്ടുന്ന കുരങ്ങിനെപ്പോലെയാണ്. ഏതു ലക്ഷ്യങ്ങളിലും ഒരോരോ മൂല്യങ്ങള്‍ ഉണ്ടായിരിക്കും. അതു പ്രാവര്‍ത്തികമാക്കുകവഴി ജീവിതത്തിനു പകിട്ടേറിടും. അവിടെ ലഭിക്കുന്ന സംതൃപ്തിയില്‍ അനന്യമായ ആനന്ദം അനുഭവിക്കും. അതായത് ലക്ഷ്യങ്ങള്‍ മൂല്യാധിഷ്ടതയില്‍ തിരഞ്ഞെടുക്കുകയും അതിനെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ജീവിതം ശ്രേഷ്ഠതയുടെ മഹിമ പുലര്‍ത്തും. മൂല്യങ്ങളില്‍ പ്രഥമസ്ഥാനം സത്യസന്ധതയ്ക്കാണ്. സത്യസന്ധതയോടെ ജീവിതം നയിക്കുക ഏറെ മഹത്തായതാണ്. സ്‌നേഹം, വാത്സല്യം, സഹനം, കരുണ, ത്യാഗം, ദയ ഇത്യാദി നല്ല ഗുണങ്ങള്‍ മനുഷ്യ സ്വഭാവങ്ങളെ ഉയര്‍ത്തുന്നവയത്രെ.ഈശ്വര ചിന്തകളോടൊപ്പം നല്ല ഗുണങ്ങളെ നെഞ്ചിലേറ്റി മനുഷ്യസ്‌നേഹിയായി ജീവിക്കുക. അത് സമൂഹത്തിനു നന്മയും നല്ല സേവനവും പ്രദാനം ചെയ്യാന്‍ കഴിയും. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേരുന്നു.
കെ. വിജയന്‍ നായര്‍
ഫോണ്‍: 9867242601
ഇന്നത്തെ ചിന്താവിഷയം ലക്ഷ്യങ്ങള്‍ മൂല്യങ്ങള്‍ക്ക് അനുസൃതമായിരിക്കണം