കോഴിക്കോട്: മെയ് 3 മുതല്‍ 12 വരെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന ദ ഗ്രേറ്റ് ഇന്ത്യന്‍ ഫുഡ് ആര്‍ട്ടി ന് ആവേശത്തുടക്കം. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളെ മറികടന്ന് ഓരോ കോഴിക്കോട്ടുകാരനും ഇന്ത്യയിലെ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള മികച്ച അവസരമാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ ഫുഡ് ആര്‍ട്ട് ഒരുക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രിയും, എംഎല്‍എയുമായ അഹമ്മദ് ദേവര്‍കോവില്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. കോഴിക്കോടിനെ ഒരു ഫുഡ് സ്ട്രീറ്റായി മാറ്റിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. എല്ലാക്കാലത്തും മതപരവും, സാംസ്‌കാരികവുമായ വൈവിധ്യങ്ങളെയെല്ലാം നെഞ്ചേറ്റിയവരാണ് കോഴിക്കോട്ടുകാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈറ്റോപ്പിയ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭക്ഷണ ഇനങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ടുള്ള മേളയാണിത്. ഭക്ഷണം പങ്കുവെക്കുന്നതിലൂടെ സ്‌നേഹം കൂടിയാണ് പങ്കുവെയ്ക്കുന്നതെന്നും, കോഴിക്കോടിനെ ഭക്ഷണത്തിന്റെ ഔദ്യോഗിക തലസ്ഥാനമായി മാറ്റിയെടുക്കും വരെ ഈ ദൗത്യം തുടരുമെന്നും ഈറ്റോപ്പിയ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഫ പറഞ്ഞു. ഈറ്റോപ്പിയ ഡയറക്ടര്‍ മുഹമ്മദ് മന്‍സൂര്‍ സ്വാഗതം പറഞ്ഞു. ജിഎംഐ പ്രസിഡന്റ് പി.സി.റഷീദ്, ജിഎംഐ ജനറല്‍ സെക്രട്ടറി അക്ബര്‍ സാദിഖ് എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ജിഎംഐ ഫൗണ്ടിങ് മെമ്പര്‍ എ.കെ.നിഷാദ്, ജിഎംഐ ട്രഷറര്‍ സനാഫ് എന്നിവര്‍ നന്ദിയും പറഞ്ഞു. മേളയോടനുബന്ധിച്ചുള്ള ഫുഡ് സെയിലിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ഗവാസ് നിര്‍വ്വഹിച്ചു. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഓപ്പണ്‍ മൈക്ക്, ഫുഡ് വ്‌ലോഗിങ്, ഫോട്ടോ എക്‌സിബിഷന്‍, ബുക്ക് ഫെയര്‍, പ്രമുഖ ബാന്റുകളുടെ മ്യൂസിക് ഷോ എന്നിങ്ങനെ ആകര്‍ഷകമായ കലാ- സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
രുചിയുടെ മാമാങ്കത്തിന് കോഴിക്കോട് ആവേശത്തുടക്കം