കൊല്‍ക്കത്ത:എട്ടു മാസത്തെ ടൂര്‍ണമെന്റിനൊടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) ഇന്ന് കലാശപ്പോര്. ലീഗിലെ തന്നെ ശക്തരായ മോഹന്‍ ബഗാനും മുംബൈ സിറ്റി എഫ്സിയും കിരീടത്തിനായി ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണു കിക്ക് ഓഫ്. ലീഗിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ ടീമുകളാണ് ഫൈനല്‍ പോരാട്ടത്തിനും ഇറങ്ങുന്നത്. മോഹന്‍ ബഗാന് ചാമ്പ്യന്‍പട്ടം നിലനിര്‍ത്താനാകുമോയെന്നാണ് ആകാംക്ഷ. രണ്ടാം കിരീടം തേടിയാകും മുംബൈ പന്തുതട്ടുക.
ഐഎസ്എല്‍ കലാശപ്പോര് ഇന്ന്