തിരുവനന്തപുരം:സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരങ്ങളില്‍ ഭേദഗതി വരുത്തി ഗതാഗതവകുപ്പ് ഉത്തരവ് ഇറക്കി. മുപ്പത് എന്നതില്‍ നിന്നും ഒരു ദിവസം 40 ടെസ്റ്റ് നടത്തും. ് ടെസ്റ്റിനുപയോഗിക്കുന്ന 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ 6 മാസത്തെ സാവകാശം നല്‍കി. ഇതിന് ശേഷം പുതിയത് വാങ്ങാനാണ് നിര്‍ദേശം. ഇതോടെ സ്‌കൂളുകാരുടെ പ്രതിഷേധം അവസാനിക്കാനാണ് സാധ്യത. വാഹനങ്ങളില്‍ കാമറ സ്ഥാപിക്കാനും ഇടതും വലതും ബ്രേക്കും ക്ലച്ചുമുള്ള വാഹനം മാറ്റാനും മൂന്ന് മാസത്തെ സാവകാശം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഈ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവിറങ്ങിയത്.