‘ ജാതിക്കോമരങ്ങള്‍’ പുസ്തകം പ്രകാശനം ചെയ്തു

‘ ജാതിക്കോമരങ്ങള്‍’ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം:ഒ.കെ ശൈലജ ടീച്ചര്‍ രചിച്ച ഏഴാമത്തെ പുസ്തകമായ’ ജാതിക്കോമരങ്ങള്‍’ കഥാസമാഹാരം വി. ശശി എം.എല്‍.എ പ്രകാശനചെയ്തു.
ഡോ:എം ആര്‍ തമ്പാന്‍(കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍) അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് പയ്യന്നൂര്‍(സെക്രട്ടറി, ഭാരത് ഭവന്‍) മുഖ്യാതിഥിയായിരുന്നു. പൂവച്ചല്‍ സുധീര്‍ (ഡോ.എ.പി.ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഡയറക്ടര്‍) സ്വാഗതം ആശംസിച്ചു.
ഡോ:എ.പി.ജെ അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ത്ഥം തിരുവനന്തപുരം പ്രധാന കേന്ദ്രമായി രാജ്യത്താകമാനം കലാ- സാംസ്‌ക്കാരിക വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക, ജീവകാരുണ്യ മേഖലയില്‍ കഴിഞ്ഞആറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഡോ:എ.പി.ജെഅബ്ദുല്‍ കലാം സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എഴുത്തുകൂട്ടം സാഹിത്യവേദിയുടെ സംസ്ഥാനതല സാഹിത്യസംഗമത്തില്‍ വെച്ചാണ് പുസ്തക പ്രകാശനം നടന്നത്.
എഴുത്തുകാരായ ഗിരിജാ സേതുനാഥ്, വിനോദ് വൈശാഖി, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, എം.കെ. മോഹനന്‍, ഹരികുമാര്‍ കെ.പി. സുവര്‍ണ്ണകുമാരി, റോബിന്‍ പള്ളുരുത്തി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നിത്യ റ്റി.എസ് നന്ദി പറഞ്ഞു.

 

 

 

‘ ജാതിക്കോമരങ്ങള്‍’ പുസ്തകം പ്രകാശനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *