ഷാര്‍ജ സെയ്ഫ് സോണില്‍ ബിസിനസ് ചെയ്യാന്‍ അവസരം ; വണ്‍ ടു വണ്‍ മീറ്റിംഗ് മെയ് 6 നും 7 നും

ഷാര്‍ജ സെയ്ഫ് സോണില്‍ ബിസിനസ് ചെയ്യാന്‍ അവസരം ; വണ്‍ ടു വണ്‍ മീറ്റിംഗ് മെയ് 6 നും 7 നും

കോഴിക്കോട്: ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ സംരഭകര്‍ക്ക് ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ഫ്രീ സെയ്ഫ് സോണില്‍ ബിസിനസ് തുടങ്ങുന്നതിന് അവസരം നല്‍കുന്നു.

ഇതിനായി കമ്പനികളും സംരംഭകരും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം 6 നും 7 നും താജ് ഗെയ്റ്റ് വേ ഹോട്ടലില്‍ നടക്കും. രണ്ട് ദിവസങ്ങളിലായി രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ബി ടു ബി മീറ്റ് ന് അവസരം ഒരുക്കും. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമുള്ള ബിസിനസ് / നിക്ഷേപ അവസരങ്ങള്‍, വിദേശ കമ്പിനികള്‍ക്ക് ഫ്രീ സോണ്‍ വാഗ്ദാനം ചെയ്യുന്ന വിവിധ തരം ഗുണങ്ങളും നിക്ഷേപങ്ങളും മിഡില്‍ ഈസ്റ്റ് , ആഫ്രിക്ക , സെന്‍ട്രല്‍ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ കമ്പിനികള്‍ക്ക് അവരുടെ ബിസിനസ് എങ്ങനെ വിപുലീകരിക്കാം എന്നിവയെ കുറിച്ച് മനസിലാക്കാനും സാധ്യമാകും. പ്രവേശനം
സൗജന്യം. പങ്കെടുക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍:984587055.

 

 

 

ഷാര്‍ജ സെയ്ഫ് സോണില്‍ ബിസിനസ് ചെയ്യാന്‍ അവസരം ;
വണ്‍ ടു വണ്‍ മീറ്റിംഗ് മെയ് 6 നും 7 നും

 

Share

Leave a Reply

Your email address will not be published. Required fields are marked *