ലോഡ് ഷെഡിങ് ഇല്ല, വൈദ്യുതി ഉപയോഗം കുറക്കാന്‍ നിര്‍ദേശങ്ങളുമായി വൈദ്യുതി വകുപ്പ്

ലോഡ് ഷെഡിങ് ഇല്ല, വൈദ്യുതി ഉപയോഗം കുറക്കാന്‍ നിര്‍ദേശങ്ങളുമായി വൈദ്യുതി വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നു വൈദ്യുതി വകുപ്പ്. ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമതയോടെ നടത്തുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.കെഎസ്ഇബി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെ് വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളും കെഎസ്ഇബി മുന്നോട്ടുവച്ചു.

വൈകുന്നേരം 9 മണി കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളില്‍ അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളിലെ വിളക്കുകളും പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കണം.

ഗാര്‍ഹിക ഉപഭോക്താക്കള്‍ എയര്‍ കണ്ടീഷണറുകള്‍ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുന്നതാണ് ഉത്തമം. ഈ സമയത്ത് അനാവശ്യ വിളക്കുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കാനും ശ്രദ്ധിക്കുക. ഇത്തരത്തില്‍ ഉപഭോക്താക്കളുടെ സഹകരണത്തോടുകൂടി സ്വയം നിയന്ത്രണങ്ങളിലൂടെ സഹകരിച്ച് മുന്നോട്ട് പോകാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.

 

 

 

 

ലോഡ് ഷെഡിങ് ഇല്ല, വൈദ്യുതി ഉപയോഗം
കുറക്കാന്‍ നിര്‍ദേശങ്ങളുമായി വൈദ്യുതി വകുപ്പ്

Share

Leave a Reply

Your email address will not be published. Required fields are marked *