കുഞ്ഞിന്റെ കൊലപാതകം: റോഡിലോക്ക് വലിച്ചെറിഞ്ഞത് അമ്മ തന്നെ

കുഞ്ഞിന്റെ കൊലപാതകം: റോഡിലോക്ക് വലിച്ചെറിഞ്ഞത് അമ്മ തന്നെ

കൊച്ചി: പനമ്പിള്ളിനഗറില്‍ പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത് അമ്മ തന്നെയെന്ന് പോലീസ്. പനമ്പിള്ളി നഗര്‍ വന്‍ശിക അപ്പാര്‍ട്ട്മെന്റിലെ താമസക്കാരിയായ ഇരുപത്തി മൂന്നുകാരിയാണ് രാവിലെ ശുചിമുറിയില്‍ പ്രസവിച്ച ആണ്‍കുഞ്ഞിനെ ബാല്‍ക്കെണിയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞെന്നും പോലീസിനോട് സമ്മതിച്ചു. യുവതി ലൈംഗികപീഡനത്തിനരയായെന്നു സംശയിക്കുന്നതായി സിറ്റി പോലീസ് കമ്മിഷണര്‍ എസ് ശ്യാം സുന്ദര്‍ പറഞ്ഞു.
അതേസമയം, ജനിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ അതോ പുറത്തേക്കെറിഞ്ഞപ്പോഴാണാ മരിച്ചതെന്ന കാര്യം വ്യക്തമാകാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാക്കുകയാണെന്ന് പോലീസ് പറഞ്ഞു.

താന്‍ ഗര്‍ഭിണിയാണെന്നു വീട്ടിലെ മറ്റുള്ളവര്‍ക്ക് അറിയില്ലായിരുന്നെന്നാണ് യുവതി പോലീസിനു നല്‍കിയ മൊഴി. യുവതിയും മാതാപിതാക്കളും പോലീസ് കസ്റ്റഡിയിലാണുള്ളത്.
പീഡനത്തിനിരയായെന്ന് സംശയിക്കുന്നതിനാല്‍ യുവതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്ന് കമ്മിഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

കൊറിയര്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇന്ന് രാവിലെ നടുറോഡില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് വിവരം പോലീസിനെ അറിയിച്ചത്.

കൊറിയര്‍ കവര്‍ രക്തത്തില്‍ കുതിര്‍ന്നിരുന്നെങ്കിലും ഇതില്‍നിന്ന് പോലീസിനു ലഭിച്ച വിവരമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കവറിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താണ് ഇത് വന്‍ശിക ഫ്‌ലാറ്റിലേക്ക് വന്നതാണെ് പോലീസ് കണ്ടെത്തിയതും തുടര്‍ന്ന് യുവതിലേക്ക് അന്വേഷണമെത്തിയതും.

 

 

 

 

കുഞ്ഞിന്റെ കൊലപാതകം: റോഡിലോക്ക്
വലിച്ചെറിഞ്ഞത് അമ്മ തന്നെ

Share

Leave a Reply

Your email address will not be published. Required fields are marked *