മെയ് 3 ലോക പത്ര സ്വാതന്ത്ര്യ ദിനം

മെയ് 3 ലോക പത്ര സ്വാതന്ത്ര്യ ദിനം

മെയ് 3 ലോക പത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം ഭീഷണികള്‍ക്ക് വിധേയമാകുന്നു. 1993-ലെ യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലിയിലാണ് എല്ലാ വര്‍ഷവും മെയ് 3-ന് പത്രസ്വാതന്ത്ര്യ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. 1994-ലാണ് ആദ്യത്തെ പത്രസ്വാതന്ത്ര്യ ദിനം ആചരിച്ചത്.

സത്യം മറയില്ലാതെ ജനങ്ങളിലേക്ക് എത്തിക്കുന്നവരാണ് മാധ്യമങ്ങള്‍. എന്നാല്‍ ഭീഷണികളും അക്രമണങ്ങളും സെന്‍സര്‍ഷിപ്പുകളും വെല്ലുവിളി ഉയര്‍ത്തുന്ന ആധുനിക ലോകത്തില്‍ വലിയ പ്രതിസന്ധിയാണ് മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്നത്.
‘പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലെ മാധ്യമപ്രവര്‍ത്തനം’ എന്നതാണ് ഈ വര്‍ഷത്തെ പത്രസ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം.
നിലവിലെ ആഗോള പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി 2024-ലെ ലോക പത്രസ്വാതന്ത്ര്യ ദിനം സമര്‍പ്പിക്കുന്നു. കര്‍ത്തവ്യനിര്‍വ്വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകരെ സ്മരിക്കുകയും ആദരിക്കുകയും കൂടിയാണ് ഈ ദിവസം.

ഫ്രീ സ്പീച്ച് കളക്ടീവ് തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ കുറഞ്ഞ കാലത്തിനുള്ളില്‍ അക്രമത്തിന് വിധേയരായിട്ടുണ്ടെന്നുള്ളത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. സ്വതന്ത്രമായ അഭിപ്രായം രേഖപ്പെടുത്താനുള്ള അവകാശം നിഷേധിച്ച 134 സംഭവങ്ങള്‍ മോദി ഭരണ കാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അപകീര്‍ത്തി കേസുകള്‍, സെന്‍സര്‍ഷിപ്പ് ഇല്ലാതാക്കല്‍, ഇന്റര്‍നെറ്റ് നിയന്ത്രണം തുടങ്ങിയവ അതില്‍പ്പെടുന്നു. യുദ്ധ മേഖലയിലും, സംഘര്‍ഷ മേഖലയിലും നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ പൊലിയേണ്ടി വന്നിട്ടുണ്ട്.

 

 

 

 

 

മെയ് 3 ലോക പത്ര സ്വാതന്ത്ര്യ ദിനം

Share

Leave a Reply

Your email address will not be published. Required fields are marked *