വലിയ തിരമാലകള്‍ക്കും, കടലാക്രമണത്തിനും സാധ്യത;മുന്നറിയിപ്പുമായി ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം

വലിയ തിരമാലകള്‍ക്കും, കടലാക്രമണത്തിനും സാധ്യത;മുന്നറിയിപ്പുമായി ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം

തിരുവനന്തപുരം: കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും വലിയ തിരമാലകള്‍ക്കും, കടലാക്രമണത്തിനും സാധ്യതമുന്നറിയിപ്പുമായി ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

 

വലിയ തിരമാലകള്‍ക്കും, കടലാക്രമണത്തിനും
സാധ്യത;മുന്നറിയിപ്പുമായി ദേശീയ സമുദ്ര
സ്ഥിതിപഠന ഗവേഷണ കേന്ദ്രം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *