മനുഷ്യജീവിതങ്ങളെല്ലാം വ്യത്യസ്ഥത പുലര്‍ത്തുന്നതാണ്. ഒന്ന് ഒന്നിന്നോട് സാദൃശ്യം കാണില്ല. മനുഷ്യരെ എടുത്തു നോക്കു, രൂപങ്ങളിലും ഭാവങ്ങളിലും വ്യത്യസ്ഥരായിരിക്കും, ചിന്തകളും പ്രവൃത്തികളും ഒരുപോലെ ആയിരിക്കില്ല. സൃഷ്ടികര്‍ത്താവായ ദൈവത്തിന്റെ കരവിരുത് ഇവിടെ കാണാനാകുന്നു. ജീവജാലങ്ങളാകട്ടെ സസ്യ വര്‍ഗ്ഗങ്ങളാകട്ടെ വൃക്ഷലതാദികളാകട്ടെ ഒന്നും ഒരുപോലെയല്ല. ഇവിടെയാണ് മൂല്യങ്ങളുടെ സവിശേഷത. ആര് മൂല്യങ്ങളെ മുറികി പിടിക്കുന്നുവോ അവിടെ നന്മകളുടെ പരമ്പര കാണാനാകും. ഏതു മൂല്യങ്ങളിലും നന്മയിരിക്കുന്നു എന്നു സാരം. ചിന്തകളിലും പ്രവൃത്തികളിലും നന്മയുണ്ടാകണമെങ്കില്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. മൂല്യങ്ങളില്‍ പ്രഥമസ്ഥാനം സത്യസന്ധതയ്ക്കാണ്. സത്യസന്ധതയോടെ ജീവിതം നയിക്കുക ഏറെ മഹത്തായതാണ്. സത്യസന്ധതയ്ക്കു ശേഷം വേണ്ടത് സ്‌നേഹം വാത്സല്യം സഹനം ത്യാഗം ദയ കരുണ ഇത്യാദി നല്ല ഗുണങ്ങളാണ്.ഇതൊക്കെ ഉണ്ടങ്കിലും ദീര്‍ഘവീക്ഷണം ഇല്ലങ്കില്‍ ശോഭിക്കാനാകില്ല. ജീവിതത്തെ വേണ്ടവിധം പഠിക്കാനാവില്ല. അനുഭവിക്കാനാവില്ല. ദീര്‍ഘവീക്ഷണത്തിന് നമ്മുടെ അറിവും ബോധവും ജ്ഞാനവും ഉപയോഗിച്ചിരിക്കണം. ചിന്തകളെ നിയന്ത്രിക്കുകയും പ്രവൃത്തികളെ നന്മാധിഷ്ഠിതമാക്കുകയും ചെയ്യുമ്പോള്‍ വ്യക്തിത്വത്തിന് മികവ് വന്നു ചേരുകയും അത്തരം വ്യക്തിത്വങ്ങള്‍ സമൂഹത്തിന് ഉപകാരമായി മാറുകയും ചെയ്യുന്നു. ദീര്‍ഘവീക്ഷണമില്ലാത്തിടത്ത് പരാജയങ്ങളും പരാജയ ബോധങ്ങളും വന്നു ചേരുന്നു. ജീവിതം അവരവരുടേതാണ്. അതിനെ ശ്രദ്ധയോടെ പരിപാലിക്കുക. മൂല്യങ്ങളെ കൈവിടാതെ ദീര്‍ഘവീക്ഷണത്തില്‍ ജീവിക്കുന്നവര്‍ ജീവിതത്തെ കൂടുതല്‍ ധന്യമാക്കിയിരിക്കും. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേരുന്നു.
കെ.വിജയന്‍ നായര്‍
ഫോണ്‍:9867 24 26 01
ഇന്നത്തെ ചിന്താവിഷയം
മൂല്യങ്ങളും ദീര്‍ഘവീക്ഷണവും