ഡല്‍ഹി: എസ്.എന്‍.സി ലാവ്ലിന്‍ കേസ സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല. അന്തിമ വാദത്തിനുള്ള പട്ടികയില്‍ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചില്‍ ലാവലിന്‍ ഹരജി ഇന്നും ഉള്‍പ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള മറ്റൊരു കേസില്‍ അന്തിമ വാദം കേള്‍ക്കുന്നതിനാല്‍ ലാവ്ലിന്‍ കേസ് മാറ്റി വെക്കുന്നുവെന്ന് ജസ്റ്റിസ് സൂര്യകാന്ത് അഭിഭാഷകരോട് അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഉള്ളത്.അപ്പീല്‍ നല്‍കിയ സിബിഐയുടെ ആവശ്യപ്രകാരം കേസ് പലതവണ മാറ്റിവയ്ക്കുകയായിരുന്നു.
എസ്.എന്‍.സി ലാവ്ലിന്‍ കേസ്; സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല