കോഴിക്കോട്: മുന്‍മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍ ശങ്കറിന്റെ ജന്മദിനത്തോടനുബന്ധിച്ച് അനുസ്മര ണം സംഘടിപ്പിച്ചു. ആര്‍ ശങ്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ എം രാജന്‍ അധ്യക്ഷനായി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പിഎം നിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാവ് എന്‍കെ അബ്ദുറഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍ ശങ്കറിന്റെ മാതൃക പിന്‍പറ്റി ധാരാളം യുവജനങ്ങള്‍ കോണ്‍ഗ്രസിലേക്ക് വന്നൊരുകാലമുണ്ടായിരുന്നെന്നും ഇന്ന് ആര്‍ ശങ്കറിനെപോലെ സമൂഹം ബഹുമാനിക്കുകയും മാതൃകയാക്കുകയും ചെയ്യുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പരിപാടിയില്‍ മുപ്പത് വയസ്സിന് താഴെ പ്രായമുള്ളവരുടെ പങ്കാളിത്തം കുറഞ്ഞ് വരികയാണ്. ഇത് എഐസിസിയും കെപിസിസിയും പരിശോധിക്കണം. മഹാന്മാരായ നേതാക്കളുടെ ചരിത്രം യുവതലമുറക്ക് പകര്‍ന്നു നല്‍കാന്‍ പര്‍ട്ടി നേതാക്കള്‍ ഗൗരവമായി ഇടപെടണം. ഡോ എംപി പത്മനാഭന്‍, ഡോ, കെ ഷാജിര്‍ അറാഫത്ത്, എംകെ ബീരാന്‍, സുദര്‍ശന്‍ ബാലന്‍, നിസാര്‍ പുനത്തില്‍, കണ്ടിയില്‍ ഗംഗാധരന്‍, എംപി രാമകൃഷ്ണന്‍, വി അബ്ദുല്‍ റസാഖ്, ജഗത്മയന്‍ ചന്ദ്രപുരി സംസാരിച്ചു.
ആര്‍. ശങ്കര്‍ അനുസ്മരണം നടത്തി