‘വീണ്ടും കാല്‍പാടുകള്‍’ ലോഗോ പ്രകാശനം ചെയ്തു.
എടത്വ:തലവടി സെന്റ് തോമസ് സി.എസ്‌ഐ പള്ളിയുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1841ല്‍ സ്ഥാപിച്ച സിഎംഎസ് സ്‌കൂളിന്റെ മെയ് 19ന് നടക്കുന്ന ആഗോള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മഹാ സംഗമത്തിന്റെ ലോഗോ . ‘വീണ്ടും കാല്‍പാടുകള്‍’ പ്രകാശനം ചെയ്തു. പ്രധാന അധ്യാപകന്‍ റെജില്‍ സാം മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥിയും ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ മുന്‍ ജനറല്‍ പ്രസിഡന്ററുമായ റവ. ഡോ. കെസി ജോണ്‍ ഇടയത്ര പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രക്ഷാധികാരി സിഎസ്‌ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ.ഉമ്മന് നല്കി പ്രകാശനം ചെയ്തു. ഭാരവാഹികളായ ട്രഷറാര്‍ എബി മാത്യു ചോളകത്ത്, ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള,ബെറ്റി ജോസഫ്, സജി ഏബ്രഹാം,വി. പി. സുജീന്ദ്ര ബാബു,ജിബി ഈപ്പന്‍ എന്നിവര്‍ സംബന്ധിച്ചു.റവ. ഡോ. കെസി ജോണിനെ ഭാരവാഹികള്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.ലോഗോ തയ്യാറാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനുമായ വളവുങ്കല്‍ വി. പി. സുജീന്ദ്ര ബാബുവിനെ ചടങ്ങില്‍ അഭിനന്ദിച്ചു. 1984ല്‍ ഹൈസ്‌ക്കൂള്‍ ആയി ഉയര്‍ത്തപെട്ട ഈ സ്‌കൂളില്‍ നിന്നും ഉന്നത സ്ഥാനിയരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതോടൊപ്പം ഗുരുവന്ദനവും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാന്‍ അറിയിച്ചു.