മധ്യപ്രദേശ്:കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായി ഇന്‍ഡോറിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബിജെപിയിലേക്ക്.
ഇന്‍ഡോര്‍ ലോക്സഭാ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന അക്ഷയ് കാന്തി ബാം ആണ് വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് കോണ്‍ഗ്രസിനെ വെട്ടിലായിരിക്കുന്നത്. തിങ്കളാഴ്ചയാണ് ബിജെപി എം എല്‍ എ രമേശ് മെന്‍ഡോളയ്ക്കൊപ്പം കളക്ടറേറ്റിലെത്തി അക്ഷയ് കാന്തി പത്രിക പിന്‍വലിച്ചത്. മേയ് 13ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബാം പത്രിക പിന്‍ലിച്ചത്. ഇന്നായിരുന്നു പത്രിക പിന്‍വലിക്കേണ്ട അവസാനതീയതി.
ഏപ്രില്‍ ഇരുപത്തിരണ്ടിനാണ് സൂറത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാലിനെ എതിരില്ലാത്തതിനാല്‍ വിജയിയായി പ്രഖ്യാപിച്ചത്.